ഒരേ സമയം അഞ്ച് വ്യത്യസ്ത ഉപകരണങ്ങളില്‍ നിന്ന് സംഗീതം പുറപ്പെടുവിപ്പിച്ച് താരമായി ആര്‍ദ്ര സാജന്‍.! മമ്മൂട്ടി സിനിമയില്‍ അരങ്ങേറ്റം

തിരുവനന്തപുരം: ഒരേ സമയം അഞ്ച് വ്യത്യസ്ത ഉപകരണങ്ങളില്‍ നിന്ന് സംഗീതം പുറപ്പെടുവിപ്പിച്ച് താരമായി ആര്‍ദ്ര സാജന്‍. പാശ്ചാത്യ രാജ്യങ്ങളില്‍ മാത്രം കണ്ടുവന്ന ബിറ്റ് ബോക്‌സിങ് ഇന്ത്യയില്‍ ആദ്യമായാണ് ഒരു പെണ്‍കുട്ടി വേദികളില്‍ ചെയ്ത് ആവേശം സൃഷ്ടിക്കുന്നത് എന്ന പ്രത്യേകതയും ഉണ്ട്. ടിക് ടോക്കിലെ ലോക ഡിജെ റേറ്റിങ്ങില്‍ ആര്‍ദ്ര രണ്ടാമത്തെ സ്ഥാനത്ത് എത്തിക്കഴിഞ്ഞു. പെണ്‍കുട്ടികളില്‍ അത് ഒന്നാം സ്ഥാനത്താണ്.

വ്യത്യസ്തമായ മേഖലയിലാണ് ആര്‍ജദ്ര കൈവെച്ചിരിക്കുന്നത്. സിനിമാ താരങ്ങളുടെയും മറ്റു പ്രമുഖരുടെയും ശബ്ദാനുകരണത്തില്‍ നിന്നും വിവിധതരം ഡിജെ മ്യൂസിക്കുകള്‍ക്കു രൂപംകൊടുക്കുന്നു. മാത്രമല്ല ‘കുട്ടാ കുട്ടാ കരയല്ലേ കുട്ടാ… കരയല്ലേ പിരിയല്ലേ കുട്ടാ…’ എന്ന ഗാനം, നാടന്‍പാട്ട് കലാകാരി പ്രസീത ചാലക്കുടി പാടിയപ്പോള്‍ മിമിക്രിയിലൂടെ ആര്‍ദ്ര അതിനു പശ്ചാത്തലമൊരുക്കിയതു സമൂഹമാധ്യമങ്ങളില്‍ തരംഗമായി.

സോഷ്യല്‍മീഡിയയില്‍ താരമായതോടെ കുട്ടിക്ക് നിരവധി ഓഫറുകളാണ് വരുന്നത്. മമ്മൂട്ടി നായകനാകുന്ന സിനിമയിലേക്കു ക്ഷണം ലഭിച്ചു. തമിഴിലെ പ്രമുഖ സംവിധായകന്റെ, മമ്മൂട്ടി നായകനാകുന്ന സിനിമയില്‍ ആര്‍ദ്രയ്ക്കു ക്ഷണം കിട്ടിയത്. മലയാളത്തില്‍ പ്രമുഖ ചാനലുകളിലും ഇന്ത്യയ്ക്കകത്തും വിദേശ രാജ്യങ്ങളിലുമുള്ള വിവിധ സ്റ്റേജ് ഷോകളിലും വ്യത്യസ്തമായ പ്രകടനം കാഴ്ചവയ്ക്കുന്ന ആര്‍ദ്ര തമിഴിലെ പ്രമുഖ ചാനലുകളിലും ഇതിനോടകം പരിപാടികള്‍ അവതരിപ്പിച്ചു.

ഒമ്പതാം ക്ലാസ് വരെ ഷാര്‍ജയില്‍ പഠിച്ച ആര്‍ദ്ര കഴിഞ്ഞ വര്‍ഷമാണ് ആദ്യമായി ഒരു മത്സരത്തില്‍ പങ്കെടുക്കുന്നത്. ബില്‍ഡറായ സാജന്‍ വേളൂരിന്റെയും സര്‍വോദയ സ്‌കൂള്‍ അധ്യാപികയായ ദീപ സാജന്റെയും മകളാണ്. സഹോദരന്‍ കാര്യവട്ടം യൂണിവേഴ്‌സിറ്റി എന്‍ജിനീയറിങ് കോളജ് വിദ്യാര്‍ഥി ആശിഷ്. കീബോര്‍ഡ്, ആഫ്രിക്കന്‍ സംഗീത ഉപകരണമായ കസു, ഫ്‌ലൂട്ട്, ഡ്രംസ്, ഹാര്‍മോണിക്ക എന്നീ ഉപകരണങ്ങളിലും ഈ കൊച്ചു കലാകാരി പ്രാവീണ്യം നേടിയിട്ടുണ്ട്. ഗായിക കൂടിയായ ആര്‍ദ്ര സംഗീത ആല്‍ബത്തില്‍ ഗാനമാലപിച്ചിട്ടുണ്ട്. കോവളം ഫീഡ്രം സെന്ററിലെ മെന്റലി ചാലഞ്ച്ഡ് കുട്ടികള്‍ക്കു മിമിക്രിയില്‍ സൗജന്യമായി പരിശീലനവും ആര്‍ദ്ര നല്‍കിവരുന്നു.

Exit mobile version