എസി മുറികളിലിരുന്ന് യുദ്ധം വേണമെന്ന് പറയാന്‍ എളുപ്പമാണ്; കേരളത്തിലുള്ളവര്‍ക്ക് യുദ്ധഭീകരത അറിയില്ലെന്നും മേജര്‍ രവി

കൊച്ചി: എസി മുറികളില്‍ ഇരുന്നു യുദ്ധം വേണമെന്ന് പറയാന്‍ എളുപ്പമാണെന്നു വിമര്‍ശിച്ച് സംവിധായകനും മുന്‍ പട്ടാള ഉദ്യോഗസ്ഥനുമായ മേജര്‍ രവി. യുദ്ധത്തിന്റെ പ്രത്യാഘാതം എന്താണെന്ന് അറിയാത്തവരാണ് യുദ്ധത്തിനു വേണ്ടി മുറവിളി കൂട്ടുന്നതെന്നും ആണവായുധങ്ങള്‍ കൈവശമുള്ള രണ്ടു രാജ്യങ്ങള്‍ നേര്‍ക്കുനേര്‍ നില്‍ക്കുമ്പോള്‍ ഇതല്ല പറയേണ്ടതെന്നും മേജര്‍ രവി ഒരു അഭിമുഖത്തില്‍ പറഞ്ഞു.

‘കേരളത്തിലുള്ളവര്‍ക്ക് യുദ്ധത്തിന്റെ ഭീകരത അറിയില്ല. ജമ്മുവില്‍ എനിക്ക് പോസ്റ്റിങ്ങ് ആയിരുന്ന സമയത്ത് ദിവസേന പതിനഞ്ചും പത്തും സ്‌ഫോടനങ്ങളും മൈന്‍ പൊട്ടിത്തെറികളുമാണ് നടക്കുക. യുദ്ധം വരുമ്പോള്‍ ഇതിന്റെ തോത് കൂടുകയാണ് ചെയ്യുക.’ മേജര്‍ രവി പറയുന്നു. ബുദ്ധിമോശം കൊണ്ട് പാകിസിതാന്‍ അണ്വായുധം ഉപയോഗിക്കാന്‍ തീരുമാനിച്ചാല്‍ പത്ത് തലമുറകളോളമാണ് അതിന്റെ പ്രത്യാഘാതങ്ങള്‍ അനുഭവിക്കേണ്ടി വരിക’- മേജര്‍ രവി ആശങ്ക പങ്കുവെയ്ക്കുന്നതിങ്ങനെ.

Exit mobile version