മഹാപ്രളയത്തില്‍ മുങ്ങി ആധാരങ്ങള്‍.! പെട്ടത് വായ്പ എടുത്തവര്‍; ഫീസടച്ച് വീണ്ടും പകര്‍പ്പുകള്‍ എടുക്കേണ്ട അവസ്ഥ

റാന്നി: മഹാപ്രളയം കേരളത്തെ തകര്‍ത്തു. എന്നാല്‍ ഇപ്പോള്‍ പെട്ടിരിക്കുന്നത് ആധാരങ്ങള്‍ പണയപ്പെടുത്തി ബാങ്കുകളില്‍ നിന്നു വായ്പയെടുത്തവരാണ്. ഓഗസ്റ്റ് 15ന് ഉണ്ടായ വെള്ളപ്പൊക്കത്തില്‍ റാന്നി ടൗണില്‍ ധനലക്ഷ്മി, തോട്ടമണ്‍, എസ്ബിഐ എന്നിവ ഒഴികെയുള്ള ബാങ്കുകളില്‍ വെള്ളം കയറിയിരുന്നു. ബാക്കി കുറെ മുങ്ങിയും പോയി.

എന്നാല്‍ വെള്ളമിറങ്ങിയശേഷം ബാങ്കുകളിലെ ലോക്കറുകളിലും അലമാരകളിലും സൂക്ഷിച്ചിരുന്ന രേഖകളെല്ലാം വെയിലത്തിട്ട് ഉണക്കിയിരുന്നു. എന്നാല്‍, നനവ് മാറ്റിയശേഷം രേഖകള്‍ ലോക്കറിലേക്കും അലമാരകളിലേക്കും മാറ്റിയ ബാങ്കുകളുമുണ്ട്. ഇത്തരം ആധാരങ്ങള്‍ കൂടുതല്‍ കാലം ബാങ്കുകളില്‍ സൂക്ഷിച്ചാല്‍ പൊടിഞ്ഞു പോകാനിടയുണ്ട്.

ആധാരങ്ങളുടെ മുദ്രയ്ക്കു മാത്രം കുഴപ്പമില്ല. അക്ഷരങ്ങളെല്ലാം വായിച്ചെടുക്കാനാകാത്ത വിധത്തില്‍ പടര്‍ന്നിരിക്കുന്നു. അവ വായിച്ചെടുക്കാന്‍ പറ്റുന്നില്ല. ഇതുമൂലമാണ് ഫീസടച്ച് വീണ്ടും പകര്‍പ്പുകള്‍ എടുക്കേണ്ടിവരുന്നത്.

Exit mobile version