മീടു ആരോപണം തള്ളി രാഹുല്‍ ഈശ്വര്‍..! വര്‍ഷം പോലും കൃത്യമായി പറയാന്‍ കഴിയത്തതുകൊണ്ടാണോ ഇരുട്ടില്‍ നിന്ന് ആരോപണം ഉന്നയിക്കുന്നത്

തിരുവനന്തപുരം: മീടു ആരോപണം തള്ളി രാഹുല്‍ ഈശ്വര്‍ രംഗത്ത്. ഫേയ്‌സ്ബുക്ക് ലൈവിലൂടെയാണ് രാഹുല്‍ ആരോപണങ്ങള്‍ അടിസ്ഥാനരഹിതമെന്ന് തുറന്നു പറയുന്നത്. മൂന്ന് മിനിറ്റുകള്‍ കൊണ്ട് മൂന്നു കാര്യങ്ങള്‍ വ്യക്തമാക്കാമെന്ന് പറഞ്ഞാണ് രാഹുല്‍ തുടങ്ങുന്നത്. ഇപ്പോള്‍ ഉയര്‍ന്നിരിക്കുന്ന മീടു ആരോപണത്തിന് പിന്നില്‍ വ്യക്തമായ ഗൂഢാലോചനയുണ്ട്.

ചില രാഷ്ട്രീയക്കാരും ഫെമിനിസ്റ്റുകളുമാണ് ഈ ആരോപണത്തിന് പിന്നില്‍. ആരോ ‘അനോനിമസ്’ ആയാണ് ആരോപണം ഉന്നയിച്ചിരിക്കുന്നത്. ഇത്തരം വ്യജ ആരോപണങ്ങള്‍ മീ ടു എന്ന ചലനത്തെ തന്നെ ഇല്ലാതാക്കുന്നു. ഈ സംഭവം 15 വര്‍ഷങ്ങള്‍ക്ക് മുമ്പ് നടന്നു എന്നാണ് പറയുന്നത്. 2003-2004 കാലഘട്ടത്തിലെന്നാണും പോസ്റ്റില്‍ ഇവര്‍ വ്യക്തമാക്കുന്നുണ്ട്. ഈ ആരോപണം ഉന്നയിക്കുന്നവര്‍ക്ക് പോലും വര്‍ഷം കൃത്യമായി പറയാന്‍ സാധിക്കുന്നില്ല. ശബരിമല വിഷയത്തില്‍ എതിര്‍ ശബ്ദമുയര്‍ത്തിയ എന്നെ കുടുക്കാനുള്ള നീക്കമാണ് ഇതിന്റെ പിന്നിലെന്ന് ഇതിലൂടെ വ്യക്തമാണ്. അതുകൊണ്ട് തന്നെ മീടു എന്ന ആശയത്തെ അങ്ങേയറ്റം ബഹുമാനിച്ച് കൊണ്ട് തന്നെ ഈ വ്യാജ ആരോപണത്തെ ഞാന്‍ തള്ളിക്കളയുന്നു. രാഹുല്‍ പറഞ്ഞു.

എന്റെ മുത്തശി ദേവകി അന്തര്‍ജനവും അമ്മ മല്ലികാ നമ്പൂതിരിയും ഭാര്യ ദീപയും കൂടുതല്‍ കാര്യങ്ങള്‍ വ്യക്തമാക്കി നാളെ വാര്‍ത്താ കുറിപ്പ് ഇറക്കുമെന്നും രാഹുല്‍ വ്യക്തമാക്കി. നവംബര്‍ അഞ്ചിന് ശബരിമലയില്‍ വിശ്വാസികളുടെ കൂട്ടായ്മ ഉണ്ടാവാതിരിക്കാനുള്ള നീക്കമാണ് ഇതിന്റെ പിന്നിലെന്നും അതുകൊണ്ട് വിശ്വാസികളെ വിഭജിക്കാനുള്ള നീക്കം മനസിലാക്കി എല്ലാവരും ഒപ്പം നില്‍ക്കണമെന്നും രാഹുല്‍ പറയുന്നു.

സുഹൃത്തായിരുന്ന രാഹുല്‍ തന്നെ വീട്ടിലേക്ക് ക്ഷണിച്ചു. വീട്ടില്‍ അമ്മയുണ്ടെന്നും സംസാരിക്കാമെന്നും പറഞ്ഞായിരുന്നു അയാള്‍ ക്ഷണിച്ചത്. എന്നാല്‍ വീട്ടില്‍ ആരുമുണ്ടായിരുന്നില്ല. ടിവിയില്‍ അയാള്‍ സോഫ്റ്റ് പോണ്‍ സിനിമ പ്രദര്‍ശിപ്പിച്ചു. എന്ത് ചെയ്യണമെന്നറിയാതെ അസ്വസ്ഥയാകുകയായിരുന്നു താന്‍. പിന്നീട് അയാള്‍ തന്റെ കിടപ്പറ കാണിച്ചു തന്നു. അവിടെ വച്ച് തന്നെ സ്പര്‍ശിക്കുകയും ചുംബിക്കുകയും ചെയ്തു. ആദ്യം എന്ത് ചെയ്യണമെന്ന് അറിയില്ലായിരുന്നു. ആ വീട്ടില്‍ കുടുങ്ങിപ്പോയെന്ന് കരുതി. എന്നാല്‍ കുതറി മാറിയെങ്കിലും പല തവണ ഇത് തുടര്‍ന്നു. ഇതോടെ താന്‍ വീട് വിട്ടിറങ്ങാന്‍ നിര്‍ബന്ധിതയാകുകയായിരുന്നുവെന്നും പോസ്റ്റില്‍ യുവതി വ്യക്തമാക്കുന്നു.

Exit mobile version