ജപ്തി ഭീഷണി; ഇടുക്കിയില്‍ കര്‍ഷകന്‍ ആത്മഹത്യ ചെയ്തു

അടിമാലി ഇരുന്നൂറേക്കര്‍ കുന്നത്ത് സുരേന്ദ്രനാണ് ആത്മഹത്യ ചെയ്തത്

അടിമാലി: ജപ്തി ഭീഷണി മൂലം ഇടുക്കിയില്‍ വീണ്ടും കര്‍ഷകന്‍ ആത്മഹത്യ ചെയ്തു. അടിമാലി ഇരുന്നൂറേക്കര്‍ കുന്നത്ത് സുരേന്ദ്രനാണ് ആത്മഹത്യ ചെയ്തത്. ആത്മഹത്യ ചെയ്ത സുരേന്ദ്രന്‍ കാര്‍ഷിക ഗ്രാമ വികസന ബാങ്കില്‍ നിന്ന് ആറു ലക്ഷത്തോളം രൂപ വായ്പ എടുത്തിരുന്നു. ഒരേക്കര്‍ കൃഷി ഭൂമി പണയപ്പെടുത്തിയാണ് വായ്പ എടുത്തത്.

ബാങ്കില്‍ നിന്ന് ജപ്തി നോട്ടീസ് കിട്ടിയതിന്റെ മനോവിഷമത്തിലാണ് സുരേന്ദ്രന്‍ ആത്മഹത്യ ചെയ്തതെന്നാണ് ബന്ധുക്കള്‍ ആരോപിക്കുന്നത്. കഴിഞ്ഞ ഒന്നരമാസത്തിനിടയില്‍ ഇടുക്കിയില്‍ ആത്മഹത്യ ചെയ്യുന്ന മൂന്നാമത്തെ കര്‍ഷകനാണ് സുരേന്ദ്രന്‍.

Exit mobile version