കന്യാസ്ത്രീയെ പീഡിപ്പിച്ച സംഭവം; സാക്ഷികളുടെ ജീവന് ഭീഷണി, അവര്‍ക്ക് സംരക്ഷണം നല്‍കണം; പൊതുതാല്‍പ്പര്യ ഹര്‍ജി ഹൈക്കോടതി ഇന്ന് പരിഗണിക്കും

കൊച്ചി: കന്യാസ്ത്രീയെ പീഡിപ്പിച്ചകേസില്‍ ഫ്രാങ്കോ മുളയ്ക്കലിനെതിരെ സാക്ഷി പറഞ്ഞവര്‍ക്ക് സംരക്ഷണം നല്‍കണമെന്നാവശ്യപ്പെട്ട്, സമര്‍പ്പിച്ച പൊതുതാല്‍പ്പര്യ ഹര്‍ജി ഹൈക്കോടതി ഇന്ന് പരിഗണിക്കും. കേസിലെ മുഖ്യസാക്ഷികളിലൊരാളായ ഫാ. കുര്യാക്കോസ് കാട്ടുതറയുടെ മരണത്തെ തുടര്‍ന്നാണ് മറ്റ് സാക്ഷികളുടെ സംരക്ഷണം ഉറപ്പാക്കണമെന്നാവശ്യപ്പെട്ട് ഹൈക്കോടതിയില്‍ ഹര്‍ജി സമര്‍പ്പിച്ചത്. മലയാള വേദി പ്രസിഡന്റ് ജോര്‍ജ് വട്ടുകുളമാണ് ഹര്‍ജിക്കാരന്‍

മുഖ്യ സാക്ഷിയുടെ മരണത്തില്‍ ദുരുഹത യുണ്ടെന്നും കൊലപാതകമാണെന്ന് ആരോപണമുണ്ടന്നും ഹര്‍ജിയില്‍ പറയുന്നു. പ്രധാന സാക്ഷിയുടെ മരണം മറ്റ് സാക്ഷികളിലും മരണഭയത്തിന്കാരണമായിട്ടുണ്ട് . തന്റെ ജീവന്‍ അപകടത്തിലാണന്ന് മരിച്ച സാക്ഷി തന്നെ പലരോടും പറഞ്ഞിട്ടുണ്ട്. സാക്ഷികളെ സ്വാധിനിക്കുകയോ ഭീഷണിപ്പെടുത്തുകയാ ചെയ്യരുതെന്ന വ്യവസ്ഥയിലാണ്ബിഷപ്പിന് ജാമ്യം അനുവദിച്ചത്ബിഷപ്പ് ഫ്രാങ്കോയെ മറ്റ് ബിഷപ്പുമാര്‍ ജയിലില്‍ സന്ദര്‍ശിച്ചത് തന്നെ മറ്റ് സാക്ഷികളെ സ്വാധീക്കാനുള്ള സാധ്യതയിലേക്കാണ് വിരല്‍ ചുണ്ടുന്നത്.

Exit mobile version