പ്രചരിക്കുന്ന വാര്‍ത്ത അടിസ്ഥാന രഹിതം.! പാര്‍ട്ടിയില്‍ ചുണക്കുട്ടന്മാര്‍ ഏറെയുണ്ട്, അവര്‍ മുന്നോട്ട് വരട്ടെ, അണികള്‍ക്കൊപ്പം ഉണ്ടാകും പക്ഷെ മത്സരിക്കാനില്ല; നിഷ ജോസ് കെ മാണി

കോട്ടയം: മത്സരിക്കുന്നെന്ന വാര്‍ത്ത തള്ളി ജോസ് കെ മാണിയുടെ
ഭാര്യ നിഷ. നിലവില്‍ പാര്‍ട്ടിയില്‍ ചുണക്കുട്ടന്മാര്‍ ഏറെയുണ്ടെന്നും ഇപ്പോള്‍ താന്‍ മത്സരിക്കാനില്ലെന്നും നിഷ മാധ്യമങ്ങളോട് വ്യക്തമാക്കി. തന്റെ പ്രവര്‍ത്തന മേഖല സാമൂഹ്യ സേവനമാണെന്നും നിഷ കൂട്ടിച്ചേര്‍ത്തു.

അതേസമയം ഏത് മണ്ഡലത്തില്‍ മല്‍സരിച്ചാലും പിന്തുണയുണ്ടാകുമെന്ന് ഉറപ്പാണെന്നും എന്നിരുന്നാലും രാഷ്ട്രീയ രംഗത്തേയ്ക്ക് ഇല്ലെന്നും നിഷ വ്യക്തമാക്കി.പാര്‍ട്ടി പ്രവര്‍ത്തനങ്ങളില്‍ അണികള്‍ക്കൊപ്പമുണ്ടാകുമെന്നും. ആരാകും സ്ഥാനാര്‍ത്ഥിയെന്നതെല്ലാം തീരുമാനിക്കുന്നതിന് പാര്‍ട്ടി നേതൃത്വമുണ്ടെന്നും നിഷ പ്രതികരിച്ചു.

Exit mobile version