ഉത്സവ എഴുന്നള്ളിപ്പിനിടെ ആന ഇടഞ്ഞു; കലികൊണ്ട് പായുന്ന ആനയുടെ പുറത്ത് ഉണ്ടായിരുന്നത് നാല് പേര്‍, ഒടുവില്‍ സഹാസിക രക്ഷപ്പെടല്‍

അക്കാവിള വിഷ്ണുനാരായണന്‍, അരുണ്‍ അയ്യപ്പന്‍ എന്നീ ആനകളും ഒപ്പം ഉണ്ടായിരുന്നു.

പെരിങ്ങോട്ടുകര: ഉത്സവ എഴുന്നള്ളിപ്പിനിടെ ആന ഇടഞ്ഞു. ഇതോടെ പ്രദേശത്ത് പരിഭ്രാന്തി പരത്തി. ജനങ്ങള്‍ നാലുപാടും ചിതറി ഓടി. പക്ഷേ ഇടഞ്ഞ ആനയുടെ പുറത്ത് നാല് പേര്‍ കയറിയിരുന്നു. ആന ഇടഞ്ഞതോടെ എന്തു ചെയ്യണമെന്നാറിയാതെ വിഷമിക്കുകയായിരുന്നു. പക്ഷേ നാലുപേരെയും അതിസാഹസികമായി നിലത്തിറക്കി.

സോമശേഖര ക്ഷേത്രോത്സവത്തിന് എഴുന്നള്ളിക്കുവാന്‍ കൊണ്ടുവന്ന ചെര്‍പ്പുളശേരി രാജശേഖരന്‍ എന്ന ആനയാണ് ഇടഞ്ഞത്. എഴുന്നള്ളിക്കുവാന്‍ കൊണ്ട് വരുന്നതിനിടെ വൈകിട്ട് നാലരയോടെ പെരിങ്ങോട്ടുകര ദേവ തിയറ്ററിനു സമീപം ഇടഞ്ഞത്.അക്കാവിള വിഷ്ണുനാരായണന്‍, അരുണ്‍ അയ്യപ്പന്‍ എന്നീ ആനകളും ഒപ്പം ഉണ്ടായിരുന്നു.

ആനയെ എലിഫന്റ് സ്‌ക്വാഡ് എത്തി വടം കെട്ടി തളയ്ക്കുകയായിരുന്നു. ഇതുമൂലം ഈ റൂട്ടില്‍ 1 മണിക്കൂറോളം ഗതാഗതം തടസ്സപ്പെട്ടു. ഇടഞ്ഞ ആനയെ കൊണ്ടുപോയ ശേഷം മറ്റൊരു ആനയെ എത്തിച്ചാണ് എഴുന്നള്ളിപ്പ് നടത്തിയത്.

Exit mobile version