റബര്‍തോട്ടത്തില്‍ തീപിടിത്തവും വാഹനാപകടവും; ഡ്രൈവര്‍ അത്ഭുതകരമായി രക്ഷപ്പെട്ടു

മണ്ണയ്ക്കനാട്: ഇന്നലെ വൈകീട്ട് ഉണ്ടായ നാടകീയ സംഭവങ്ങളാണ് ഇപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ നിറയുന്നത്. റബര്‍തോട്ടത്തില്‍ തീപിടിത്തവും വാഹനാപകടവും. പൈക്കാട് ഭാഗത്താണ് സംഭവം.

സെന്റ് സെബാസ്റ്റ്യന്‍സ് പള്ളിയുടെ സെമിത്തേരിക്കു സമീപത്തെ പുരയിടിത്തിലാണ് തീ പടര്‍ന്നത്. പാലായില്‍ നിന്നെത്തിയ അഗ്‌നിശമന സേന തീയണക്കുന്നതിനിടെ കോഴാ-പാലാ റോഡില്‍ കാര്‍ 30 അടി താഴ്ചയിലേക്കു മറിഞ്ഞു. അതേസമയം കാറിന്റെ ഡ്രൈവര്‍ അദ്ഭുതകരമായി രക്ഷപ്പെട്ടു.

പാലാ ഭാഗത്തു നിന്നു കുറവിലങ്ങാട് ഭാഗത്തേക്കു വരികയായിരുന്ന കാറാണ് നിയന്ത്രണം വിട്ടു താഴ്ചയിലേക്കു മറിഞ്ഞത്. കാടു പിടിച്ചു കിടക്കുന്ന സ്ഥലത്തു കൂടി കരണം മറിഞ്ഞ കാര്‍ മുപ്പതിലേറെ അടി താഴ്ചയിലെത്തി നില്‍ക്കുകയായിരുന്നു. ശബ്ദം കേട്ട് നാട്ടുകാര്‍ ഓടിയെത്തിയെങ്കിലും വാഹനം ഓടിച്ചിരുന്ന യുവാവ് പരുക്കേല്‍ക്കാതെ രക്ഷപ്പെട്ടിരുന്നു.

Exit mobile version