ധര്‍മ്മടത്ത് കോണ്‍ഗ്രസ് നേതാവിന്റെ വീടിനു നേരെ ആക്രമണം; വീടിന്റെ ജനല്‍ചില്ലുകള്‍ തകര്‍ത്തു, കിണറ്റില്‍ മാലിന്യം നിക്ഷേപിച്ചു

ഇന്ന് പുലര്‍ച്ചെ ആയിരുന്നു അക്രമം നടന്നത്

ധര്‍മ്മടം: തലശ്ശേരി ധര്‍മ്മടത്ത് കോണ്‍ഗ്രസ് ബ്ലോക്ക് സെക്രട്ടറിയുടെ വീടിന് നേരെ ആക്രമണം. അക്രമികള്‍ ബ്ലോക്ക് സെക്രട്ടറി സനല്‍ കുമാറിന്റെ വീടിന്റെ ജനല്‍ചില്ലുകള്‍ എറിഞ്ഞു തകര്‍ത്തു. ഇന്ന് പുലര്‍ച്ചെ ആയിരുന്നു അക്രമം നടന്നത്. സനല്‍ കുമാറിന്റെ വീട്ടിലെ കിണറ്റില്‍ അക്രമികള്‍ മാലിന്യവും നിക്ഷേപിച്ചു.

കഴിഞ്ഞ ദിവസവും കോണ്‍ഗ്രസ് നേതാക്കളുടെ വീടിന് നേരെ അക്രമണം ഉണ്ടായിരുന്നു. കാസര്‍കോട് പെരിയയിലും കോഴിക്കോട് ആയഞ്ചേരിയിലും കോണ്‍ഗ്രസ് നേതാക്കളുടെ വീടിനും ഓഫീസിനും നേരെയാണ് ആക്രമണം ഉണ്ടായത്. പെരിയയില്‍ കോണ്‍ഗ്രസ് ബ്ലോക്ക് പ്രസിഡന്റ് രാജന്‍ പെരിയയുടെ വീടിന് മുന്നില്‍ തീയിടുകയായിരുന്നു. അക്രമത്തില്‍ വീടിന്റെ വാതിലുകളും വാഹനവും കത്തി നശിച്ചിരുന്നു.

Exit mobile version