ലാവലിന്‍ കേസിന്റെ അന്തിമവാദം ഏപ്രിലില്‍

ന്യൂഡല്‍ഹി: വിവാദമായ ലാവലിന്‍ കേസിന്റെ അന്തിമവാദം സുപ്രീംകോടതി ഏപ്രിലില്‍ കേള്‍ക്കും. ഇന്ന് കേസ് കോടതിയുടെ പരിഗണനയ്‌ക്കെത്തിയപ്പോള്‍ സിബിഐയ്ക്ക് വേണ്ടി ഹാജരായ സോളിസിറ്റര്‍ ജനറല്‍ തുഷാര്‍ മെഹ്ത വിശദമായി വാദം കേള്‍ക്കണമെന്ന ആവശ്യം ഉന്നയിച്ചു. ലാവ്‌ലിന്‍ കേസ് ബൃഹത്താണെന്നും വിശദമായ വാദം ആവശ്യമുണ്ടെന്നും തുഷാര്‍ മെഹ്ത കോടതിയെ അറിയിച്ചു.

കേസില്‍ എപ്പോള്‍ വേണമെങ്കിലും വാദം കേള്‍ക്കാന്‍ തയ്യാറാണെന്നും എന്നാല്‍ വാദം കേള്‍ക്കുന്നത് നീട്ടുകയാണ് ആവശ്യമെങ്കില്‍ കേസ് മാറ്റിവെക്കാന്‍ സിബിഐക്ക് ആവശ്യപ്പെടാമെന്നും കോടതി പറഞ്ഞു. അതേസമയം ഹോളി അവധിക്ക് ശേഷം കേസില്‍ വാദം കേള്‍ക്കണമെന്ന് പിണറായി വിജയന്റെ അഭിഭാഷകന്‍ വി ഗിരി ആവശ്യപ്പെട്ടു

Exit mobile version