നെടുമ്പാശ്ശേരി വിമാനത്താവളത്തില്‍ വന്‍ സ്വര്‍ണ്ണ വേട്ട ! പിടികൂടിയത് ഒരു കോടി രൂപയുടെ സ്വര്‍ണ്ണം

മൂന്ന് കേസുകളിലായാണ് ഒരു കോടി രൂപയുടെ സ്വര്‍ണ്ണം കണ്ടെത്തിയത്

കൊച്ചി: നെടുമ്പാശ്ശേരി വിമാനത്താവളത്തില്‍ നിന്ന് ഒരു കോടി രൂപയുടെ സ്വര്‍ണ്ണം പിടികൂടി. എയര്‍ കസ്റ്റംസ് ഇന്റലിജന്‍സാണ് പിടികൂടിയത്. ഇന്ന് പുലര്‍ച്ചെയാണ് സംഭവം. മൂന്ന് കേസുകളിലായാണ് ഒരു കോടി രൂപയുടെ സ്വര്‍ണ്ണം കണ്ടെത്തിയത്.

ഇത്തിഹാദ് വിമാനത്തില്‍ അബുദാബിയില്‍ നിന്ന് വന്ന പാലക്കാട് സ്വദേശിയില്‍ നിന്ന് ഒരു കിലോ സ്വര്‍ണ്ണം കണ്ടെടുത്തു. പാസ്ത മേക്കറില്‍ ഒളിപ്പിച്ച നിലയിലായിരുന്നു. ഇന്റര്‍നാഷണല്‍ അറൈവല്‍ ലേഡീസ് ടോയ്‌ലറ്റില്‍ ഉപേക്ഷിക്കപ്പെട്ട നിലയില്‍ രണ്ടരക്കിലോ സ്വര്‍ണ്ണവും തൊടുപുഴ സ്വദേശിയില്‍ നിന്ന് കാല്‍ കിലോ സ്വര്‍ണ്ണവുമാണ് പിടിച്ചത്.

Exit mobile version