സിസ്റ്റര്‍ ലിസി വടക്കേലിനെ തടങ്കലില്‍ പാര്‍പ്പിച്ചിട്ടില്ല, വിജയവാഡയില്‍ പുതിയ ജോലിയില്‍ പ്രവേശിച്ച സിസ്റ്റര്‍, മൂവാറ്റുപുഴ മഠത്തിലെത്തിയത് അധികൃതര്‍ അറിയാതെ; എഫ്‌സിസി സന്യാസിനി സമൂഹം

കൊച്ചി: ഫ്രാങ്കോ മുളയ്ക്കലിനെതിരായ പീഡനക്കേസിലെ മുഖ്യസാക്ഷി സിസ്റ്റര്‍ ലിസി വടക്കേലിനെ തടങ്കലില്‍ പാര്‍പ്പിച്ചിട്ടില്ല. ആരോപണം നിഷേധിച്ച് ഫ്രാന്‍സിസ്‌കന്‍ ക്ലാരിസ്റ്റ്(എഫ്‌സിസി) സന്യാസിനി സമൂഹം രംഗത്ത്. സഭയില്‍ വഴി തെറ്റി നടന്ന സംഭവമാണ് സിസ്റ്റര്‍ ലിസി വടക്കേലിന്റെ സ്ഥലം മാറ്റത്തിന് കാരണമായത്. അല്ലാതെ ബിഷപ്പ് കേസുമായി ബന്ധമില്ലെന്ന് സന്യാസിനി സമൂഹം വിശദീകരിച്ചു.

സിസ്റ്റര്‍ ലിസി വടക്കേലിനെ തടങ്കലില്‍ പാര്‍പ്പിച്ചുവെന്ന സഹോദന്റെ പരാതിയുടെ അടിസ്ഥാനത്തില്‍ മൂവാറ്റുപുഴയിലെ മഠത്തിലെത്തി കഴിഞ്ഞ ദിവസമാണ് പോലീസ് ഇവരെ മോചിപ്പിച്ചത്. എന്നാല്‍ സിസ്റ്ററുടെ സ്ഥലം മാറ്റത്തിന് സന്യാസി സമൂഹം നല്‍കുന്ന വിശദീകരണത്തിന് എതിരായാണ് സിസ്റ്ററുടെ മൊഴി. ബിഷപ്പ് ഫ്രാങ്കോ കേസില്‍ സാക്ഷി മൊഴി നല്‍കിയതിലുള്ള പ്രതികാരമായാണ് തന്നെ തടങ്കലില്‍ പാര്‍പ്പിച്ചതെന്നായിരുന്നു ലിസി പറഞ്ഞത്. അതേസമയം ബിഷപ്പ് കേസില്‍ മൊഴി നല്‍കിയതിന് തൊട്ടുപിന്നാലെയായിരുന്നു വിദജയവാഡയിലേക്കുള്ള സിസ്റ്ററിന്റെ സ്ഥലം മാറ്റം എന്നതും ശ്രദ്ധേയമാണ്.

സനാസിനി സമൂഹത്തില്‍ നിന്ന് വഴി മാറി നടന്ന സിസ്റ്ററിന് തിരുത്തലിനുള്ള അവസരം എന്ന നിലയിലാണ് സ്ഥലംമാറ്റം എന്നായിരുന്നു സന്യാസി സമൂഹം പോലീസിന് നല്‍കിയ വിശദീകരണം.

ഫെബ്രുവരി 12ന് വിജയവാഡയില്‍ പുതിയ ജോലിയില്‍ പ്രവേശിച്ച സിസ്റ്റര്‍ 15ന് മഠം അധികൃതര്‍ അറിയാതെയാണ് മൂവാറ്റുപുഴ മഠത്തിലെത്തിയത്. ഇതിനിടയില്‍ സിസ്റ്റര്‍ രോഗബാധിതയായ അമ്മയെ കാണുകയും മഠത്തില്‍ തന്നെ തിരിച്ചെത്തുകയും ചെയ്തു. തുടര്‍ന്ന് ഫെബ്രുവരി 18ന് ഉച്ചയോടെ ലിസിയുടെ സഹോദരന്‍ മഠത്തിലെത്തി പ്രശ്‌നങ്ങള്‍ ഉണ്ടാക്കുകയായിരുന്നുവെന്നും എഫ്‌സിസി സന്നാസിനി സമൂഹം ഇറക്കിയ വാര്‍ത്താ കുറിപ്പില്‍ പറയുന്നു. പ്രൊവിന്‍ഷ്യല്‍ സുപ്പീരിയര്‍ അല്‍ഫോന്‍സയുടെ പേരിലാണ് വാര്‍ത്താക്കുറിപ്പ്.

Exit mobile version