ഹര്‍ത്താല്‍; കടകള്‍ അടയ്ക്കില്ല, തുറന്ന് പ്രവര്‍ത്തിക്കുമെന്ന് വ്യാപാരി വ്യവസായി ഏകോപന സമിതി

ഹര്‍ത്താല്‍ മാറ്റി വെയ്ക്കണമെന്നാവശ്യപ്പെട്ടിട്ടും അതിന് തയ്യാറാകാത്ത യൂത്ത് കോണ്‍ഗ്രസ് നടപടി വ്യാപാരികളോടുള്ള വെല്ലുവിളി ആയി കാണുമെന്നും അദ്ദേഹം പറഞ്ഞു.

കോഴിക്കോട്; കാസര്‍കോട് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരെ വെട്ടിക്കൊലപ്പെടുത്തിയ സംഭവത്തില്‍ പ്രതിഷേധിച്ച് ആഹ്വാനം ചെയ്ത ഹര്‍ത്താലില്‍ പങ്കെടുക്കില്ലെന്ന് വ്യാപാരി വ്യവസായി ഏകോപന സമിതി. നേരത്തെ പ്രഖ്യാപിച്ചത് പോലെ ഹര്‍ത്താല്‍ ദിനത്തില്‍ കേരള സംസ്ഥാന വ്യാപകമായി കടകള്‍ തുറന്ന് പ്രവര്‍ത്തിക്കുമെന്ന് വ്യാപാരി വ്യവസായി ഏകോപന സമിതി പ്രസിഡന്ഡറ് ടിനസറുദ്ദീന്‍ അറിയിച്ചു.

കോഴിക്കോട് മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഹര്‍ത്താല്‍ മാറ്റി വെയ്ക്കണമെന്നാവശ്യപ്പെട്ടിട്ടും അതിന് തയ്യാറാകാത്ത യൂത്ത് കോണ്‍ഗ്രസ് നടപടി വ്യാപാരികളോടുള്ള വെല്ലുവിളി ആയി കാണുമെന്നും അദ്ദേഹം പറഞ്ഞു.

Exit mobile version