പ്രതിഭാസമാണ് പൊന്നിയിൻ സെൽവൻ; കൂടുതൽ തെന്നിന്ത്യൻ സിനിമകൾ ചെയ്യണമെന്ന് കത്രീന കൈഫ്

Katrina Kaif Bignewslive

പൊന്നിയൻ സെൽവൻ ചിത്രത്തെ അഭിനന്ദിച്ച് നടി കത്രീന കൈഫ്. തന്റെ പുതിയ ചിത്രമായ ഫോൺ ഭൂതിന്റെ റിലീസ് കാത്തിരിക്കുന്ന വേളയിലാണ് ചിത്രത്തെ വാഴ്ത്തുകയും കൂടുതൽ തെന്നിന്ത്യൻ സിനിമകൾ ചെയ്യണമെന്ന ആഗ്രഹവും നടി പങ്കുവെച്ചത്. നല്ല തിരക്കഥയും ശക്തമായ കഥാപാത്രവുമാണെങ്കിൽ ഭാഷ തനിക്ക് ഒരു തടസമല്ലെന്ന് കത്രീന പറയുന്നു.

രണ്ട് ഹെഡ് ലൈറ്റും ഇല്ലാതെ ആനവണ്ടിയുടെ യാത്ര; പിടികൂടി എംവിഡി, പരിശോധനയിൽ ലൈറ്റുകൾ കത്തുന്നില്ല, ഇതുവരെ ഓടിയത് തെരുവുവിളക്കുകളുടെ വെളിച്ചത്തിൽ

പ്രതിഭാസം എന്ന് വിശേഷിപ്പിക്കാവുന്ന സംവിധായകർ ദക്ഷിണേന്ത്യയിൽ ഉണ്ടെന്നും അവർ പറഞ്ഞു. നടൻ വിക്കി കൗശലുമായുള്ള വിവാഹത്തിന് ശേഷം കത്രീന അഭിനയിക്കുന്ന ചിത്രമാണ് ഫോൺ ഭൂത്. സിദ്ധാന്ത് ചതുർവേദിയും ഇഷാൻ ഖട്ടറുമാണ് മറ്റുപ്രധാനവേഷങ്ങളിൽ എത്തുന്നത്. ഗുർമീത് സിങ്ങാണ് ഫോൺ ഭൂത് സംവിധാനം ചെയ്യുന്നത്.

എക്‌സെൽ എന്റർടെയിൻമെന്റ് നിർമിക്കുന്ന ചിത്രം നവംബർ നാലിനാണ് തിയേറ്ററുകളിലെത്തുന്നത്. നേരത്തേ ഏതാനും ചില ദക്ഷിണേന്ത്യൻ സിനിമകളിൽ കത്രീന അഭിനയിച്ചിട്ടുണ്ട്.

Exit mobile version