ജമ്മുകാശ്മീര്‍ ഭീകരാക്രമണം രാഷ്ട്രത്തോടുള്ള യുദ്ധ പ്രഖ്യാപനം; ഇന്ത്യന്‍ സൈന്യവും സര്‍ക്കാരും ഇതിനുള്ള മറുപടി നല്‍കും; ശ്രീധരന്‍ പിള്ള

തിരുവനന്തപുരം: ജമ്മുകാശ്മീരിലെ പുല്‍വാമയില്‍ നടന്ന ഭീകരാക്രമണം രാഷ്ട്രത്തോടുള്ള യുദ്ധ പ്രഖ്യാപനമാണെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ പിഎസ് ശ്രീധരന്‍പിള്ള. ഇന്ത്യന്‍ സൈന്യവും സര്‍ക്കാരും ഇതിനു കൃത്യമായ മറുപടി നല്‍കുമെന്ന ഉറപ്പും വിശ്വാസവും ഉണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ഭീകരാക്രമണത്തില്‍ വീരമൃത്യു വരിച്ച ധീരജവാന്മാരുടെ കുടുംബത്തിന്റെ ദുഃഖത്തില്‍ കേരളത്തിലെ മുഴുവന്‍ ബിജെപി പ്രവര്‍ത്തകരും പങ്കു ചേരുന്നതായി ശ്രീധരന്‍ പിള്ള അറിയിച്ചു. പ്രാര്‍ഥനാനിര്‍ഭരമായി ഈ ദിവസം ചെലവഴിക്കാന്‍ ശ്രീധരന്‍പിള്ള സഹപ്രവര്‍ത്തകരോടും പാര്‍ട്ടി അനുഭാവികളോടും അഭ്യര്‍ഥിച്ചു. അതിന്റെ ഭാഗമായി കൊല്ലപ്പെട്ട ധീരജവാന്‍മാരോടുള്ള ആദര സൂചകമായി ഇന്നത്തെ എല്ലാ പാര്‍ട്ടി പരിപാടികളും സംസ്ഥാന ബിജെപി ഘടകം റദ്ദാക്കി.

Exit mobile version