സമൂഹമാധ്യമങ്ങളിലെ പരിചയം മുതലെടുത്ത് പീഡനം, പതിനേഴുകാരിയുടെ ആഭരണങ്ങളും പണവും തട്ടിയെടുത്തു, പിടിയിലായ പ്രതിയുടെ മൊബൈല്‍ പരിശോധിച്ചപ്പോള്‍ കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങള്‍ !

ചങ്ങനാശേരി സ്വദേശി കാരിക്കൂട്ടത്തില്‍ നിബിന്‍ സജിയെയാണ് പോലീസ് അറസ്റ്റ് ചെയ്തിരിക്കുന്നത്

ചങ്ങനാശ്ശേരി: ഫേസ്ബുക്ക് വഴി പരിചയപ്പെട്ട പതിനാറുകാരിയായ കോളേജ് വിദ്യാര്‍ത്ഥിയെ പീഡിപ്പിച്ച യുവാവ് അറസ്റ്റില്‍. ചങ്ങനാശേരി സ്വദേശി കാരിക്കൂട്ടത്തില്‍ നിബിന്‍ സജിയെയാണ് പോലീസ് അറസ്റ്റ് ചെയ്തിരിക്കുന്നത്. ആറ് മാസം മുന്‍പ് ഫേസ്ബുക്കിലൂടെയാണ് യുവാവ് കോതമംഗലത്ത് പഠിക്കുന്ന എറണാകുളം സ്വദേശിനിയായ പെണ്‍കുട്ടിയെ പരിചയപ്പെടുന്നത്.

പരിചയം മുതലെടുത്ത് പെണ്‍കുട്ടിയെ എറണാകുളത്തും, വേളാങ്കണ്ണിയിലും കൊണ്ടുപോയി പീഡിപ്പിച്ചെന്നാണ് കേസ്. കൂടാതെ പെണ്‍കുട്ടിയുടെ ആറ് പവനോളം സ്വര്‍ണാഭരണങ്ങളും, 50,000 രൂപയും പ്രതി തട്ടിയെടുത്തു. കുട്ടിയെ കാണാതായതിനെത്തുടര്‍ന്ന് രക്ഷിതാക്കള്‍ നല്‍കിയ പരാതിയിലാണ് നിബിന്‍ സജി പിടിയിലായത്.

എന്നാല്‍ ഇയാളുടെ മൊബൈല്‍ ഫോണ്‍ പരിശോധിച്ചപ്പോള്‍ പോലീസിന് ലഭിച്ചത് ഞെട്ടിപ്പിക്കുന്ന വിവരങ്ങളാണ്. മറ്റ് ചില പെണ്‍കുട്ടികളെക്കൂടി ഇയാള്‍ സമാനരീതിയില്‍ പീഡനത്തിനും തട്ടിപ്പിനും ഇരയാക്കിയിട്ടുണ്ട്. ആറ് മാസം മുമ്പ് പത്തനംതിട്ട സ്വദേശിനിയായ പ്രായപൂര്‍ത്തിയാകാത്ത വേറൊരു പെണ്‍കുട്ടിയെ പീഡിപ്പിച്ചതിന് ഇയാള്‍ 90 ദിവസം റിമാന്റില്‍ കഴിഞ്ഞിരുന്നു. ആ കേസില്‍ ജാമ്യത്തില്‍ ഇറങ്ങിയ ശേഷമാണ് സമാനമായ കുറ്റകൃത്യത്തില്‍ വീണ്ടും അറസ്റ്റിലായത്.

Exit mobile version