പോക്‌സോ കേസ്; പ്രതിയായ ഇമാമിനായി തെരച്ചില്‍ ശക്തം; ലുക്ക് ഔട്ട് നോട്ടീസ് പുറത്തിറക്കും

ഷെഫീക്ക് അല്‍ ഖാസിമിയെ കണ്ടെത്താനായുള്ള ലുക്ക് ഔട്ട് നോട്ടീസ് ഇന്ന് പുറത്തിറക്കും.

തിരുവനന്തപുരം: തൊളിക്കോട് പോക്‌സോ കേസില്‍ പ്രതിയായ ഇമാം ഷെഫീക്ക് അല്‍ ഖാസിമിക്കായുള്ള തെരച്ചില്‍ ശക്തം. ഷെഫീക്ക് അല്‍ ഖാസിമിയെ കണ്ടെത്താനായുള്ള ലുക്ക് ഔട്ട് നോട്ടീസ് ഇന്ന് പുറത്തിറക്കും.

അന്വേഷണ ഉദ്യോഗസ്ഥനായ നെടമങ്ങാട് ഡിവൈഎസ്പി ഡി അശോകന്‍ നോട്ടീസിറക്കാനുള്ള അനുമതി തേടി ജില്ലാ പോലീസ് മേധാവിക്ക് റിപ്പോര്‍ട്ട് സമര്‍പ്പിച്ചിരുന്നു. ഇമാം രാജ്യം വിടാന്‍ സാധ്യതയുള്ളതിനാല്‍ എല്ലാ വിമാനത്താവളങ്ങളിലും പോലീസ് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. മുന്‍ കൂര്‍ ജാമ്യം ലഭിക്കാന്‍ സാധ്യതയില്ലാത്തതിനാല്‍ കീഴടങ്ങണെന്ന് പോലീസ്
ഇമാമിന്റെ അഭിഭാഷനും സഹോദരനും മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.

പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ചതിനാണ് ഇമാമിനെതിരെ പോക്‌സോ പ്രകാരം കേസെടുത്തത്. തൊളിക്കോട് ജമാഅത്തിലെ മുന്‍ ഇമാം ഷെഫീക്ക് അല്‍ ഖാസ്മിക്കെതിരെയാണ് വിതുര പോലീസ് കേസെടുത്തത്. പെണ്‍കുട്ടി പരാതി നല്‍കാന്‍ തയ്യറാകാത്തതിനാല്‍ പള്ളിയുടെ പ്രസിഡന്റ് നല്‍കി പരാതിയിലാണ് കേസെടുത്തത്.

Exit mobile version