മകന്‍ വൃദ്ധസദനത്തില്‍ തള്ളിയെന്ന പരാതിയുമായി മാതാവ് വനിതാ കമ്മീഷന് മുന്നില്‍; താന്‍ അച്ഛന്റെ അന്ത്യാഭിലാഷം നിറവേറ്റുകയായിരുന്നെന്ന് മകന്റെ വാദം; ഇത്തവണ ഞെട്ടിയത് കമ്മീഷന്‍!

തൃശ്ശൂര്‍: വൃദ്ധയായ മാതാവിനെ വൃദ്ധസദനത്തില്‍ എത്തിച്ച മകന്‍, താന്‍ അച്ഛന്റെ അന്ത്യാഭിലാഷം നിറവേറ്റുക മാത്രമാണ് ചെയ്തതെന്ന വാദവിമായി രംഗത്ത്. ചൊവ്വാഴ്ച തൃശ്ശൂരില്‍ നടന്ന മെഗാ അദാലത്തില്‍ മകന്റെ മറുപടി കേട്ട് വനിതാ കമ്മീഷന്‍ ചെയര്‍പേഴ്‌സന്‍ അടക്കമുള്ള സകല അംഗങ്ങളും ഞെട്ടി.

വൃദ്ധയായ മാതാവ് കമ്മീഷന് അയച്ച കത്തിന്റെ അടിസ്ഥാനത്തില്‍ സ്വമേധയാ കേസെടുത്ത് കമ്മീഷന്‍ അംഗങ്ങള്‍ മകനെ വിളിച്ചുവരുത്തുകയായിരുന്നു. വൃദ്ധയാകുമ്പോള്‍ അമ്മയെ ഗുരുവായൂരിലെ ഒരു വൃദ്ധസദനത്തില്‍ കൊണ്ടുപോയി ആക്കണമെന്ന് മരിക്കും മുമ്പ് അച്ഛന്‍ ആവശ്യപ്പെട്ടുവെന്നും മാസം തോറും 13,000 രൂപ അമ്മയുടെ ചെലവുകള്‍ക്കായി ഈ സദനത്തിന് നല്‍കുന്നുണ്ടെന്നുമാണ് മകന്റെ വാദം. ഇക്കാര്യങ്ങള്‍ പരിശോധിക്കാന്‍ ബുധനാഴ്ച കമ്മീഷന്‍ പ്രതിനിധി ഗുരുവായൂരിലുള്ള വൃദ്ധസദനത്തിലെത്തും.

മാതാപിതാക്കളെ സംരക്ഷിക്കാത്ത മക്കളെക്കുറിച്ചുള്ള പരാതികള്‍ ദിനംപ്രതി കൂടുകയാണെന്നും ഇക്കാര്യം താന്‍ നേരിട്ട് സന്ദര്‍ശിച്ച് ബോധ്യപ്പെട്ട ശേഷം നടപടിയെടുക്കുമെന്നും ചെയര്‍പേഴ്‌സന്‍ എംസി ജോസഫൈന്‍ പറഞ്ഞു.

Exit mobile version