ഒരു ഇടവേളയ്ക്ക് ശേഷം തുഷാരഗിരിയില്‍ വീണ്ടും മാവോയിസ്റ്റുകളുടെ സാന്നിധ്യം ; കോടഞ്ചേരി പോലീസ് അന്വേഷണം ആരംഭിച്ചു

തമിഴ് കലര്‍ന്ന ഭാഷ സംസാരിക്കുന്ന മാവോയിസ്റ്റുകള്‍ വീട്ടുകാര്‍ക്ക് തോക്കിന്റെ പ്രവര്‍ത്തനം പരിചയപ്പെടുത്തിക്കൊടുക്കുന്നതും ചെയ്യതു

കോഴിക്കോട്: കോഴിക്കോട് തുഷാരഗിരിയില്‍ വീണ്ടും മാവോയിസ്റ്റുകള്‍ എത്തി. ജീരകപ്പാറയിലെ ചക്കുമൂട്ടില്‍ ബിജുവിന്റെ വീട്ടില്‍ രാത്രി എട്ടരയോടെയാണ് യൂണിഫോം അണിഞ്ഞ ആയുധാരികളായ മൂന്നംഗ മാവോയിസ്റ്റ് സംഘമെത്തിയത്. വീട്ടില്‍ എത്തിയ മാവോയിസ്റ്റുകള്‍ ഭക്ഷണം ആവശ്യപ്പെടുകയും കുടുംബ വിവരങ്ങള്‍ അന്വേഷിക്കുകയും ചെയ്തു.

പോലീസ് തിരയുന്ന സുന്ദരിയുടെ നേതൃത്വത്തിലുള്ള സംഘമാണ് എത്തിയത് എന്ന് കരുതുന്നതായി പോലീസ് വൃത്തങ്ങള്‍ അറിച്ചു. തമിഴ് കലര്‍ന്ന ഭാഷ സംസാരിക്കുന്ന മാവോയിസ്റ്റുകള്‍ വീട്ടുകാര്‍ക്ക് തോക്കിന്റെ പ്രവര്‍ത്തനം പരിചയപ്പെടുത്തിക്കൊടുക്കുന്നതും ചെയ്യതു. ഏറെ നേരം ഇവിടെ ചെലവഴിച്ച ശേഷമാണ് മാവോയിസ്റ്റുകള്‍ മടങ്ങിയത്. തുടര്‍ന്നാണ് വിവരം പുറത്തു പറഞ്ഞത്.

നേരത്തെ രണ്ട് തവണ ബിജുവിന്റെ അയല്‍വാസിയായ മണ്ടപത്തില്‍ ജോസിന്റെ വീട്ടില്‍ മാവോയിസ്റ്റുകള്‍ എത്തിയിരുന്നു. തുഷാരഗിരിയില്‍ വീണ്ടും മാവോയിസ്റ്റുകളെത്തിയത് പോലീസിനെയും കുഴക്കുകയാണ്. കോടഞ്ചേരി പോലീസ് അന്വേഷണം ആരംഭിച്ചു.

Exit mobile version