കോട്ടയത്ത് പിസി തോമസ് എന്‍ഡിഎ സ്ഥാനാര്‍ത്ഥി; ഔദ്യോഗിക പ്രഖ്യാപനം ഉടന്‍

കോട്ടയത്ത് പിസി തോമസിനെ എന്‍ഡിഎ സ്ഥാനാര്‍ത്ഥിയാക്കാന്‍ കേരള കോണ്‍ഗ്രസ് സംസ്ഥാന സമിതി യോഗം തീരുമാനിച്ചു

കോട്ടയം: ലോക്സഭാ തെരഞ്ഞെടുപ്പില്‍ കോട്ടയത്ത് പിസി തോമസിനെ എന്‍ഡിഎ സ്ഥാനാര്‍ത്ഥിയാക്കാന്‍ കേരള കോണ്‍ഗ്രസ് സംസ്ഥാന സമിതി യോഗം തീരുമാനിച്ചു. തന്നോട് സ്ഥാനാര്‍ത്ഥിയാകണമെന്ന് എന്‍ഡിഎ നേതൃത്വം ആവശ്യപ്പെട്ടതായി പിസി തോമസ് അറിയിച്ചു. സ്ഥാനാര്‍ത്ഥിത്വം സംബന്ധിച്ച ഔദ്യോഗിക തീരുമാനവും പ്രഖ്യാപനവും എന്‍ഡിഎ സംസ്ഥാന നേതൃത്വം പിന്നീട് നടത്തുമെന്നാണ് പിസി തോമസ് വ്യക്തമാക്കിയിരിക്കുന്നത്.

2004-ലെ ലോക്‌സഭ തിരഞ്ഞെടുപ്പില്‍ എന്‍ഡിഎ സ്ഥാനാര്‍ത്ഥിയായി പിസി തോമസ് മൂവാറ്റുപുഴ മണ്ഡലത്തില്‍ നിന്ന് തെരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്. കേരളത്തില്‍ നിന്ന് പാര്‍ലമെന്റിലേക്ക് തെരഞ്ഞെടുക്കപ്പെട്ട ഏക അംഗവും പിസി തോമസാണ്.

എന്നാല്‍ പിന്നീട് എതിര്‍ സ്ഥാനാര്‍ത്ഥിയായ പിഎം ഇസ്മായില്‍ നല്‍കിയ തെരഞ്ഞെടുപ്പ് ഹര്‍ജിയില്‍ കേരള ഹൈക്കോടതി 2006-ല്‍ പിസി തോമസിനെ അയോഗ്യനാക്കി. വര്‍ഗ്ഗീയ പ്രചാരണം നടത്തിയെന്ന പരാതിയിലായിരുന്നു കോടതി നടപടി.

Exit mobile version