പത്തനംതിട്ട സീറ്റില്‍ കണ്ണുവെച്ച് തോമസ് ചാണ്ടി, സീറ്റ് ചോദിച്ച് എന്‍സിപി.!

പത്തനംതിട്ട: കുട്ടനാട് എംഎല്‍എ തോമസ് ചാണ്ടിക്ക് വേണ്ടി പത്തനംതിട്ട സീറ്റ് ചോദിച്ച് എന്‍സിപി. ഇതിന്റെ ഭാഗമായി പാര്‍ട്ടി നേതൃത്വം സിപിഎമ്മുമായി ചര്‍ച്ച നടത്തിയിരുന്നു. പാര്‍ട്ടി അഖിലേന്ത്യ ജനറല്‍ സെക്രട്ടറി ടിപി പീതാബരന്‍ മാസ്റ്ററും മന്ത്രി എ കെ ശശീന്ദ്രനും സിപിഎം സെക്രട്ടറി കോടിയേരി ബാലകൃഷ്ണനേയും മുഖ്യമന്ത്രി പിണറായി വിജയനേയും ഇടതുമുന്നണി കണ്‍വീനര്‍ എ വിജയരാഘവനേയും കണ്ട് ആവശ്യം ഉന്നയിച്ചുകഴിഞ്ഞു.

മന്ത്രിസ്ഥാനത്തുനിന്ന് പുറത്തായ സാഹചര്യത്തില്‍ കേന്ദ്രത്തില്‍ ഒരു കൈ നോക്കുകയാണ് ഉദ്ദേശം. ഇതിനായി നേരത്തെ തന്നെ തോമസ് ചാണ്ടിക്ക് പത്തനം ത്തിട്ട സീറ്റില്‍ ഒരു കണ്ണ് ഉണ്ടായിരുന്നതായി വാദം ഉയര്‍ന്നിരുന്നു. പത്തനംതിട്ടയിലെ ക്രൈസ്തവ വോട്ടുകള്‍ അടുപ്പിക്കാന്‍ തോമസ് ചാണ്ടിക്ക് ആകുമെന്നാണ് എന്‍സിപിയുടെ അവകാശവാദം. മാര്‍തോമാ സഭയുടെ പിന്തുണയും ഇവര്‍ ഉറപ്പുപറയുന്നു.

Exit mobile version