റെയില്‍വേ പാളത്തിലിരുന്ന് മദ്യപിച്ചവരെ ട്രെയിന്‍ തട്ടി; യുവാവിന് ദാരുണാന്ത്യം; സംഭവം കൊല്ലത്ത്

കുണ്ടറ: ട്രെയിന്‍ തട്ടി ഒരാള്‍ മരിച്ചു. കൊട്ടാരക്കര തൃക്കണ്ണമംഗലം ഇടിസി കോളനിയില്‍ സുനില്‍കുമാര്‍ (36) ആണ് മരിച്ചത്. റെയില്‍വേ പാളത്തില്‍ ഇരുന്ന് മദ്യപിക്കുന്നതിനിടെയാണ് ട്രെയിന്‍ തട്ടിയത്. ഇയാളുടെ രണ്ടുകാലുകളും പൂര്‍ണമായും തകര്‍ന്നിരുന്നു. പുനലൂരില്‍ നിന്ന് കൊല്ലത്തേക്ക് വരികയായിരുന്ന പാസഞ്ചര്‍ ട്രെയിനാണ് ഇവരെ ഇടിച്ചത്.

ഇയാള്‍ക്കൊപ്പം മദ്യപിക്കാനുണ്ടായിരുന്ന കുന്നത്തൂര്‍ തോട്ടത്തുമുറി മുകളുവിളയില്‍ രാമചന്ദ്രന്‍(46) ന് പരിക്കേല്‍ക്കുകയും ചെയ്തു. ഇയാളുടെ നില അതീവ ഗുരുതരമാണ്. ഇയാള്‍ തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ ചികിത്സയിലാണ്. മുക്കട റെയില്‍വേ ഗേറ്റിനും ഇളമ്പള്ളൂരിനും ഇടയിലാണ് സംഭവം.

Exit mobile version