ദമ്പതികള്‍ക്കെതിരെ സദാചാര ഗുണ്ടായിസം; രണ്ട് പേര്‍ അറസ്റ്റില്‍

നെടുമുടി പൊങ്ങമണ്ണടിച്ചിറ വീട്ടില്‍ സാംകുമാര്‍ (34), കൈനകരി കുട്ടമംഗലം നിഖില്‍ ഭവനില്‍ നരേന്ദ്രന്‍ (42) എന്നിവരെയാണ് സംഭവവുമായി ബന്ധപ്പെട്ട് അറസ്റ്റ് ചെയ്തത്

കൈനകരി: ദമ്പതികള്‍ക്കെതിരെ സദാചാര ഗുണ്ടായിസം രണ്ടുപേര്‍ അറസ്റ്റില്‍. നെടുമുടി പൊങ്ങമണ്ണടിച്ചിറ വീട്ടില്‍ സാംകുമാര്‍ (34), കൈനകരി കുട്ടമംഗലം നിഖില്‍ ഭവനില്‍ നരേന്ദ്രന്‍ (42) എന്നിവരെയാണ് സംഭവവുമായി ബന്ധപ്പെട്ട് അറസ്റ്റ് ചെയ്തത്.

കഴിഞ്ഞ വെള്ളിയാഴ്ച രാത്രി ഒന്‍പത് മണിക്ക് കൈനകരി ജങ്ഷന് വടക്കുഭാഗത്തായുള്ള റോഡരികില്‍ ഭക്ഷണം കഴിച്ചുകൊണ്ടിരുന്ന ദമ്പതികള്‍ക്ക് നേരെ സദാചാര ഗുണ്ടായിസം നടന്നത്. ഭക്ഷണം കഴിക്കുകയായിരുന്ന വിജിയേയും ഭാര്യ സ്മിതയേയും പ്രതികള്‍ ചോദ്യം ചെയ്യുകയും അസഭ്യം പറയുകയുമായിരുന്നു.

ഭാര്യാ ഭര്‍ത്താക്കന്മാരാണെന്ന് പറഞ്ഞെങ്കിലും അസഭ്യം തുടര്‍ന്നു. ഈ ദമ്പതികള്‍ മൊബൈലില്‍ പകര്‍ത്തിയ ചിത്രങ്ങളുടെ അടിസ്ഥാനത്തിലാണ് പോലീസ് അറസ്റ്റ് ചെയ്തത്.

Exit mobile version