അബുദാബിയില്‍ വാഹനാപകടത്തില്‍ അനുജന്‍ മരിച്ചു..! മണിക്കൂറുകള്‍ക്കുള്ളില്‍ നാട്ടിലുള്ള ചേട്ടനും മരണത്തിന് കീഴടങ്ങി

ചാവക്കാട്: അബുദാബിയില്‍ വാഹനാപകടത്തില്‍ അനുജന്‍ മരിച്ചതറിഞ്ഞ് മണിക്കൂറുകള്‍ക്കുള്ളില്‍ നാട്ടില്‍ ചേട്ടനും മരിച്ചു. ചാവക്കാട് തിരുവത്ര ബേബിറോഡ് കുട്ടിയകത്ത് കെഎം ജമാലാണ് ഇന്നലെ പുലര്‍ച്ചെ മരിച്ചത്. സഹോദരന്‍ അഷറഫ് കഴിഞ്ഞ ദിവസം അബുദാബിയില്‍ വാഹനാപകടത്തിലാണ് മരിച്ചത്. മൃതദേഹം നാട്ടില്‍ എത്തിക്കും മുമ്പാണ് ചേട്ടനും മരണത്തിന് കീഴടങ്ങിയത്.

അനുജന്റെ മരണവിവരം അറിഞ്ഞ് തളര്‍ന്നു വീണ ജമാലിനെ തൃശൂര്‍ ജൂബിലി മിഷന്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയായിരുന്നു. അതിനിടെ മരണം സംഭവിച്ചു. അഷറഫിന്റെ മൃതദേഹം ഇന്നലെ ഉച്ചയോടെ നാട്ടിലെത്തിച്ച് കബറടക്കി. ജമാലിന്റെ കബറടക്കം ഇന്ന് പുത്തന്‍കടപ്പുറം ജുമാഅത്ത് പള്ളി കബര്‍സ്ഥാനില്‍.

Exit mobile version