നടന്‍ കലാഭവന്‍ മണിയുടെ മരണത്തില്‍ സംശയം ഉന്നയിച്ചിരുന്ന സുഹൃത്തുക്കള്‍ നുണ പരിശോധന നടത്താന്‍ തയ്യാര്‍; ജാഫര്‍ ഇടുക്കി, സാബുമോന്‍ അടക്കം ഏഴുപേരെ പരിശോധിക്കും

കൊച്ചി: അകാലത്തില്‍ പൊലിഞ്ഞ നടന്‍ കലാഭവന്‍ മണിയുടെ മരണത്തില്‍ സംശയം ഉന്നയിച്ചിരുന്ന സുഹൃത്തുക്കള്‍ നുണ പരിശോധന നടത്താന്‍ തയ്യാറായി. നടന്‍ ജാഫര്‍ ഇടുക്കിയും നടനും അവാരകനുമായ സാബുമോന്‍ എന്നിവരടക്കം ഏഴു പേരാണ് നുണ പരിശോധനയ്ക്കു തയ്യാറായത്. എറണാകുളം സിജെഎം കോടതിയില്‍ നേരിട്ട് ഹാജരായാണ് ഹാജരായാണ് ഇക്കാര്യം അറിയിച്ചത്. കലാഭവന്‍ മരിച്ച ദിവസം ചാലക്കുടിയിലെ പാടിയില്‍ ഇവര്‍ ഉണ്ടായിരുന്നു. ഇവരുടെ നുണപരിശോധന നടത്തണമെന്ന് സിബിഐ ആവശ്യപ്പെട്ടിരുന്നു. അതേസമയം മണിയുടെ ശരീരത്തില്‍ വിഷാംശം ഉള്ളതായി പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ടില്‍ കണ്ടെത്തിയിരുന്നു

Exit mobile version