ജനാധിപത്യ സര്‍ക്കാരിനെ അട്ടിമറിക്കാനുള്ള അമേരിക്കയുടെ ശ്രമം പ്രതിഷേധാര്‍ഹം; നീതിയ്ക്കായി പൊരുതുന്ന വെനസ്വലേന്‍ ജനതയ്ക്ക് പിന്തുണയുമായി ഡിവൈഎഫ്ഐ

ന്യൂഡല്‍ഹി: അമേരിക്കയുടെ സാമ്രാജ്യത്വ അട്ടിമറിക്കെതിരെ പൊരുതുന്ന വെനസ്വലേന്‍ ജനതയ്ക്ക് ഐക്യദാര്‍ഡ്യവുമായി ഡിവൈഎഫ്ഐ. ഡല്‍ഹിയിലെ വെനസ്വലേ എംബസിയിലെത്തി ഡിവൈഎഫ്ഐ ദേശീയ അധ്യക്ഷന്‍ പി മുഹമ്മദ് റിയാസും സംഘവും പിന്തുണ അറിയിച്ചു.

ജനാധിപത്യപരമായി അധികാരത്തില്‍ വന്ന സര്‍ക്കാരിനെ അട്ടിമറിക്കാന്‍ അമേരിക്കയും സഖ്യകക്ഷികളും നടത്തുന്ന ശ്രമം പ്രതിഷേധാര്‍ഹമാണെന്ന് ഡിവൈഎഫ്ഐ ചൂണ്ടിക്കാട്ടി.

ഡിവൈഎഫ്ഐയുടെ ഐക്യദാര്‍ഢ്യ പ്രസ്താവന എംബസി ഉദ്യോഗസ്ഥരായ ഹൊസെ ഡി ജീസസ് പെരലീസ് ഗുമാന, സെര്‍ജിയെ അലക്സാണ്ട്രൊ എന്നിവര്‍ ഏറ്റുവാങ്ങി.

Exit mobile version