റോഡിലേക്ക് കറൻസി നോട്ടുകൾ വാരി വിതറി കാർ യാത്രക്കാരൻ; ചിതറിത്തെറിച്ചത് ഒന്നര കോടിയിലേറെ പണം

ഒറിഗോൺ; നന്മ ചെയ്യാൻ ഓരോരുത്തരും ഓരോ വഴികൾ തിരഞ്ഞെടുക്കും. ചിലർ സ്ഥാപനങ്ങളിലൂടെ സഹായങ്ങളെത്തിക്കുമ്പോൾ ചിലർ വിചിത്രമായ വഴികൾ തേടും. ഇത്തരത്തിൽ സാധാരണക്കാരായ ജനങ്ങൾക്ക് പണം വിതരണം ചെയ്യാനായി ഒരാൾ തിരഞ്ഞെടുത്ത രീതിയാണ് വൈറലാകുന്നത്.

കാറിൽ യാത്ര ചെയ്തുകൊണ്ട് പണം പുറത്തെ ആൾത്തിരക്കിലേക്ക് വലിച്ചെറിഞ്ഞ് ആണ് യുഎസിലെ ഈ മനുഷ്യൻ വ്യത്യസ്തനായിരിക്കുന്നത്. തിരക്കേറിയ റോഡിൽ കറൻസി നോട്ടുകൾ വീഴാൻ തുടങ്ങിയപ്പോൾ വഴിയാത്രക്കാർ ആദ്യമൊന്ന് അമ്പരന്നു.

പിന്നീടാണ് കാറിൽ നിന്നും ഒരാൾ പുറത്തേക്ക് നോട്ടുകെട്ടുകൾ വാരിയെറിയുകയാണ് എന്ന് മനസിലാക്കിയത്. ഒന്നോ രണ്ടോ അല്ല ഒന്നര കോടിയിലധികം രൂപയാണ് അദ്ദേഹം വായുവിൽ പറത്തിയത്. മറ്റുള്ളവർക്ക് എന്തെങ്കിലും സമ്മാനമായി നൽകണമെന്ന ആഗ്രഹത്തെ തുർന്നാണ് ഇങ്ങനെ ചെയ്തതെന്നാണ് ഇദ്ദേഹത്തിന്റെ പ്രതികരണം.

ഒറിഗോണിലാണ് സംഭവം. ഓടുന്ന കാറിൽ നിന്ന് നോട്ടുകൾ എറിഞ്ഞത് 38 കാരനായ കോളിൻ ഡേവിസ് മക്കാർത്തിയാണെന്ന് തിരിച്ചറിഞ്ഞിട്ടുണ്ട്. കോളിൻ രണ്ടായിരം ഡോളറിനടുത്ത് (ഒരു കോടി 63 ലക്ഷം രൂപ) പണം എറിഞ്ഞു. നോട്ടുകെട്ടുകൾ എറിയാൻ തുടങ്ങിയതോടെ വഴിയാത്രക്കാർ അതെടുക്കാൻ മത്സരിക്കുകയായിരുന്നു.

also read- എലത്തൂരിലേത് ഭീകരാക്രമണം; സാക്കിർ നായികിന്റെ വീഡിയോകൾ നിരന്തരം കണ്ടിരുന്നു; ഷാരൂഖ് സെയ്ഫി തീവ്ര മൗലികവാദി

സംഭവം നടന്ന ഉടൻ പോലീസ് സ്ഥലത്തെത്തുകയും കോളിനെ പിന്തുടർന്ന്് കറൻസികൾ ശേഖരിച്ചെടുക്കുകയും ചെയ്തു. കോളിനും മാതാപിതാക്കൾക്കും ജോയിന്റ് ബാങ്ക് അക്കൗണ്ട് ഉണ്ട്. ഈ അക്കൗണ്ടിൽ നിന്നാണ് ഇയാൾ പണം പിൻവലിച്ചത്. പണവും വാങ്ങി കാറിൽ കയറി ഹൈവേയിലേക്ക് എത്തി ഓടിക്കൊണ്ടിരിക്കുന്ന കാറിന്റെ ജനൽ തുറന്ന് നോട്ടുകളുടെ കെട്ടുകൾ ഒന്നൊന്നായി പുറത്തേക്ക് എറിയാൻ തുടങ്ങുകയായിരുന്നു എന്നാണ് പോലീസ് പറയുന്നത്.

ഇതിനിടെ വഴിയാത്രക്കാരിൽ പലരും നോട്ടുകൾ ശേഖരിച്ചു. ചിലർ നടുറോഡിൽ കൂടി നിന്നാണ് പണം ശേഖരിച്ചത്. കോളിനെതിരെ പോലീസ് കേസെടുത്ത് അന്വേഷണം നടത്തി വരികയാണ്.

Exit mobile version