ഡോ. വന്ദനയുടെ മരണം ഒറ്റപ്പെട്ട സംഭവം; ലഹരിക്കിരയായിട്ടുള്ള ഒരാൾ കാണിച്ചിട്ടുള്ള അക്രമമാണ്; ലഹരി സമൂഹത്തെ അപകടകരമായി ബാധിക്കുന്നു: വികെ സനോജ്

കോട്ടയം: ഡോ. വന്ദ്‌ന ദാസിന്റെ കൊലപാതകം ലഹരി സമൂഹത്തെ എത്രമാത്രം അപകടകരമായി ബാധിക്കുന്നുവെന്നതിന്റെ പ്രത്യക്ഷത്തിലുള്ള ഉദാഹരണമാണെന്ന ഡി.വൈ.എഫ്.ഐ. സംസ്ഥാന സെക്രട്ടറി വി.കെ. സനോജ്. കൊലപാതകം വേദനാജനകമായ സംഭവമാണ്. ലഹരിക്കെതിരായ ക്യാമ്പയിൻ ശക്തിപ്പെടുത്തേണ്ടതുണ്ടെന്നും അദ്ദേഹം പറഞ്ഞു.

ഡിവൈഎഫ്ഐ സംസ്ഥാന സെക്രട്ടറി വി.കെ.സനോജ്.

ആരോഗ്യമേഖലയിൽ കേരളം കൈവരിച്ച നേട്ടങ്ങൾക്ക് ആരോഗ്യപ്രവർത്തകരുടെ ഏറ്റവും പ്രധാനപ്പെട്ട പങ്കുണ്ട്. ലോകത്തിനാകെ മാതൃകയായ കേരളത്തിന്റെ ആരോഗ്യമേഖലയുടെ വളർച്ചയ്ക്ക് ഡോക്ടർമാരും ആരോഗ്യപ്രവർത്തകരും വഹിക്കുന്ന പങ്ക് വളരെ വലുതാണ്. അവർക്ക് നിർഭയമായി തൊഴിലെടുക്കാനുള്ള സൗകര്യം പൊതുസമൂഹം ഒരുക്കേണ്ടതുണ്ട്. കേരളത്തിൽ ഒറ്റപ്പെട്ട നിലയിലാണ് ഇങ്ങനെയൊരു സംഭവം ഉണ്ടായിട്ടുള്ളതെന്ന് വികെ.സനോജ് പറഞ്ഞു.

ഇത് ലഹരിക്കിരയായിട്ടുള്ള ഒരാൾ കാണിച്ചിട്ടുള്ള അക്രമമാണ്. ഇങ്ങനെയൊരു സംഭവത്തിന്റെ പശ്ചാത്തലത്തിൽ കുറേക്കൂടി ജാഗ്രതയോടുകൂടി സമൂഹം ഇത്തരം വിഷയങ്ങളിൽ ഇടപെടേണ്ടതുണ്ടെന്നും സനോജ് വ്യക്തമാക്കി.

ALSO READ- പണം തിരികെ നൽകി ഒരു വർഷം കഴിഞ്ഞായിരുന്നു പെങ്ങളുടെ വിവാഹം; സിനിമയുടെ വിജയം കൊണ്ട് ജൂഡ് എന്റെ ജീവിതം നശിപ്പിക്കാൻ നോക്കുന്നു: ആന്റണി വർഗീസ്

കഴിഞ്ഞ ദിവസം പുലർച്ചെയാണ് ലഹരിക്കടിമയായ സാംദീപ് എന്ന അധ്യാപകന്റെ കുത്തേറ്റ് ഡോ. വന്ദന ദാസ് ആശുപത്രിയിൽ ഡ്യൂട്ടിക്കിടെ കുത്തേറ്റ് മരിക്കുന്നത്. കോട്ടയം മുട്ടുംചിറയിലെ അബ്കാരി കരാറുകാരനായ കെ.ജി. മോഹൻദാസിന്റെയും വസന്തകുമാരിയുടെയും ഏക മകളാണ് വന്ദന.

Exit mobile version