കഞ്ചിക്കോട് പെയിന്റ് നിര്‍മ്മാണ ഫാക്ടറിക്ക് തീ പിടിച്ചു, ഫാക്ടറി മുഴുവനായും കത്തിനശിച്ചു; തീപിടുത്തത്തില്‍ ജീവനക്കാരിക്ക് ഗുരുതരമായി പൊള്ളലേറ്റു

പാലക്കാട്: പെയിന്റ് നിര്‍മ്മാണ ഫാക്ടറിക്ക് തീ പിടിച്ചു. പാലക്കാട് കഞ്ചിക്കോട് വ്യവസായമേഖലയിലെ ടര്‍പ്പന്റൈന്‍ നിര്‍മ്മാണ കമ്പനിയായ ക്ലിയര്‍ ലാകിലാണ് തീപിടിത്തം ഉണ്ടായത്. രാവിലെ പതിനൊന്നരയോടെയായിരുന്നു തീപിടുത്തം. നാല് യൂണിറ്റ് ഫയര്‍ ഫോഴ്‌സ് സ്ഥലത്തെത്തി ഒരു മണിയോടെ അഗ്‌നിബാധ നിയന്ത്രണ വിധേയമാക്കി.

കമ്പനിയിലെ ഒരു ജീവനക്കാരിക്ക് തീപിടുത്തത്തില്‍ ഗുരുതരമായി പരിക്കേറ്റു. കഞ്ചിക്കോട് സ്വദേശി അരുണയ്ക്കാണ് പൊള്ളലേറ്റത്. ഇവരെ തൃശൂര്‍ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. സംഭവ സമയത്ത് ഫാക്ടറിയില്‍ ഏഴ് വനിതാ ജീവനക്കാരാണ് ഉണ്ടായിരുന്നത്.

ആവശ്യമായ സുരക്ഷാ സംവിധാനങ്ങള്‍ ഇല്ലാതിരുന്നതാണ് തീ പടരാന്‍ കാരണമായതെന്നാണ് ഫയര്‍ഫോഴ്‌സ് പറയുന്നത്. നാല്‍പ്പതിനായിരം ലിറ്റര്‍ ടര്‍പ്പന്‍ടൈന്‍ ഇവിടെ സൂക്ഷിച്ചിട്ടുണ്ടായിരുന്നു. അഗ്‌നിബാധയുണ്ടായപ്പോള്‍ ടിന്നുകള്‍ പൊട്ടിത്തെറിച്ച് നിലത്ത് പരന്നൊഴുകി. തുടര്‍ന്ന് തീ ആളിപ്പടരുകയായിരുന്നു,

Exit mobile version