ആലപ്പാട് കരിമണല്‍ ഖനനം വര്‍ഷകാലത്ത് നിര്‍ത്തിവെയ്ക്കും, മുഖ്യമന്ത്രി; നിലപാട് തള്ളി സമരസമിതി

കൊല്ലം: നവിവാദമായ ആലപ്പാട് കരിമണല്‍ ഖനനം മഴക്കാലത്ത നിര്‍ത്തിവെയ്ക്കുമെന്ന മുഖ്യമന്ത്രിയുടെ നിലപാട് തള്ളി സമരസമിതി രംഗത്ത്. വര്‍ഷക്കാലത്ത് നിര്‍ത്തിവെച്ചതുകൊണ്ടായില്ല ആലപ്പാട് ഗ്രാമത്തിനെ രക്ഷിക്കാന്‍ ഖനനം പൂര്‍ണമായും നിര്‍ത്തിവച്ച് പഠനം വേണമെന്നാണ് സമരസമിതിയുടെ ആവശ്യം. മുഖ്യമന്ത്രി ആലപ്പാട് സന്ദര്‍ശിക്കണമെന്നും സമരസമിതി ആവശ്യപ്പെടുന്നു.

അതേസമയം കേരളം ആലപ്പാട്ടേക്ക് എന്ന മുദ്രാവാക്യം ഉയര്‍ത്തി സമരത്തെ സംസ്ഥാന വ്യാകമിയ ശക്തിപ്പെടുത്താനാണ് സമരസമിതിയുടെ തീരുമാനം. ഇതിന് വിവിധ പരിസ്ഥിതി സംഘടനകളുടെ പിന്തുണയുണ്ട്. നാളെ 100 ദിവസം തികയും സമരം തുടങ്ങിയിട്ട്. നാളെയും മറ്റന്നാളും ശക്തമായ പ്രതിഷേധ പരിപാടികളാണ് സംഘടിപ്പിച്ചിരിക്കുന്നത്. ശനിയാഴ്ച ആലപ്പാട് പഞ്ചായത്തിലെ എല്ലാ വാര്‍ഡുകളും കേന്ദ്രീകരിച്ച് ഉപവാസം സംഘടിപ്പിച്ചിട്ടുണ്ട്. ശനിയാഴ്ച ചേരുന്ന വിശാല യോഗത്തിന് ശേഷം അടുത്ത ഘട്ട സമരം തീരുമാനിക്കുമെന്നും സമരസമിതി അറിയിച്ചു.

Exit mobile version