വീട്ടുകാര്‍ വിരുന്നു പോയി തിരിച്ചെത്തിയപ്പോള്‍ വീടിനുള്ളില്‍ അപ്രതീക്ഷിത ‘അതിഥി’

വയനാട്: വയനാട്ടെ അതിര്‍ത്തിപ്രദേശത്തെ വീട്ടില്‍ പുള്ളിപ്പുലി കയറി.
തമിഴ്നാട് അതിര്‍ത്തിയോട് ചേര്‍ന്നുള്ള പാട്ടവയല്‍ വീട്ടിപ്പടി വില്ലന്‍ വീട്ടില്‍ രാഹിന്റെ വീട്ടിലാണ് പുലിയെ കണ്ടെത്തിയത്.

രണ്ട് ദിവസമായി ബന്ധുവീട്ടിലായിരുന്ന വീട്ടുകാര്‍ ഇന്നു തിരിച്ചെത്തിയപ്പോഴാണ് വീട്ടിനുള്ളിലെ കട്ടിലിനടിയില്‍ പുലിയെ കണ്ടത്. ഓടിട്ട വീടിനു മുകളില്‍ കയറിയ പുലി മുറിയിലേക്ക് വീണെന്നാണ് കരുതുന്നത്.

ഉടന്‍ വാതില്‍ പുറത്തുനിന്നും പൂട്ടി വനം വകുപ്പ് ഉദ്യോഗസ്ഥരെ വിവരം അറിയിച്ചു. വനാതിര്‍ത്തിയോട് ചേര്‍ന്ന പ്രദേശമായ ഇവിടെ വന്യമൃഗ ശല്യം രൂക്ഷമാണ്. നേരത്തെയും പുലിയുടെ സാന്നിധ്യമുണ്ടായിരുന്നു.

Exit mobile version