വീട്ടില്‍ ആകെ മൊത്തം 34300 പേനകള്‍! വന്‍ ശേഖരവുമായി റാഫി

റാഫിയുടെ പേന പ്രേമം അറിഞ്ഞ വര്‍ പേനകള്‍ വലിച്ചെറിയാതെ റാഫിക്ക് എത്തിച്ച് കൊടുക്കാറുണ്ട്

പാലക്കാട് ; പേനകളുടെ ഒരു കൂട്ടം തന്നെ റാഫിയുടെ വീട്ടില്‍ ഉണ്ട്. 6 പേനകളില്‍ നിന്നായിരുന്നു തുടക്കം. എന്നാല്‍ ഇപ്പോള്‍ 34300 പേനകളുണ്ട്. അലക്ഷ്യമായി വലിച്ചെറിയുന്ന പ്ലാസ്റ്റിക് പേനകള്‍ പരിസ്ഥിതിക്ക് ദോഷകരമാണ്. റാഫിയുടെ പേന പ്രേമം അറിഞ്ഞ എല്ലാരും പേനകള്‍ വലിച്ചെറിയാതെ റാഫിക്ക് എത്തിച്ച് കൊടുക്കാറുണ്ട്.

പലതരത്തില്‍ ഉള്ള പേനകളാണ് റാഫിയുടെ ഭവനത്തില്‍ ഇപ്പോള്‍ ഉള്ളത്. എന്ത് വിലകൊടുത്തും ഇഷ്ടപ്പെട്ട പേന സ്വന്തമാക്കാറുണ്ട്. മനസിനിണങ്ങിയ പേനകൊണ്ട് കവിതകളും കഥകളും എഴുതും കൂടാതെ നാണയശേഖരണം സ്റ്റാംമ്പ് , പുരാവസ്തുക്കള്‍ എന്നിവയുടെ അപൂര്‍വ്വ ശേഖരണവും ഉണ്ട്.

Exit mobile version