‘ക്യൂവില്‍ നില്‍ക്കുന്ന സ്ത്രീകളുടെ ശ്രദ്ധയ്ക്ക്, പുറമെ നില്‍ക്കുന്ന പുരുഷന്മാര്‍ക്ക് ടിക്കറ്റ് എടുത്ത് സഹായിക്കുമ്പോള്‍, അവര്‍ക്ക് നിങ്ങളുടെ ഇരിപ്പിടങ്ങള്‍ക്ക് ചേര്‍ന്നായിരിക്കും സീറ്റ് ലഭിക്കുക’.. പ്രമുഖ തീയ്യേറ്റര്‍; അതെന്താ സ്ത്രീകള്‍ പുരുഷന്മാരുടെ അടുത്തിരുന്നാല്‍..? ചോദ്യശരങ്ങളുമായി യുവതലമുറ

തൃശൂര്‍: സിനിമാ തീയ്യോറ്ററുകളില്‍ ക്യൂ നില്‍ക്കുന്ന പുരുഷന്മാര്‍ സ്ത്രീകളോട് ടിക്കറ്റ് എടുത്ത് നല്‍കാന്‍ ആവശ്യപ്പെടുന്നത് പതിവാണ്. എന്നാല്‍ ഈ പതിവ് രീതിക്ക് ഭംഗം വരുത്തുന്ന പോസ്റ്ററുമായി രംഗത്തെത്തിയിരിക്കുകയാണ് തൃശ്ശൂരിലെ ഒരു പ്രമുഖ തീയ്യേറ്റര്‍.

‘ക്യൂവില്‍ നില്‍ക്കുന്ന സ്ത്രീകളുടെ ശ്രദ്ധയ്ക്ക്, പുറമെ നില്‍ക്കുന്ന പുരുഷന്മാര്‍ക്ക് ടിക്കറ്റ് എടുത്ത് സഹായിക്കുമ്പോള്‍ ഇ-ടിക്കറ്റിങ് ആയതിനാല്‍ അവര്‍ക്ക് നിങ്ങളുടെ ഇരിപ്പിടങ്ങള്‍ക്ക് ചേര്‍ന്നായിരിക്കും സീറ്റ് ലഭിക്കുക’എന്നായിരുന്നു പോസ്റ്റര്‍. അതേസമയം സോഷ്യല്‍ മീഡിയയില്‍ വന്‍ പ്രതിഷേധമാണ് ഉയരുന്നത്. കൂട്ടത്തില്‍ ട്രോളുകളും.

അതേസമയം സ്ത്രീകള്‍ പുരുഷന്മാരുടെ അടുത്തിരുന്നാല്‍ ഗര്‍ഭമുണ്ടാകുമോ എന്നാണ് യുവതലമുറയുടെ ചോദ്യം. കൂടാതെ ഈ പോസ്റ്ററിലൂടെ തൃശ്ശൂരിലെ പുരുഷന്മാരെ അപമാനിക്കുക എന്ന ഗൂഡ ലക്ഷ്യം ഇല്ലേ എന്നാണ് മറ്റുള്ളവരുടെ സങ്കടം.

Exit mobile version