കാട്ടിറച്ചിയുമായി നായാട്ടു സംഘം പിടിയില്‍; ചുറ്റുപ്പാടും വെടിവെച്ച് രക്ഷപ്പടാന്‍ ശ്രമിച്ച സംഘത്തെ പിടികൂടിയത് അതി സാഹസികമായി

ഇവരുടെ പക്കല്‍ നിന്നും 50 കിലോ മ്ലാവിറച്ചിയും, തലചുമടായി കൊണ്ടുവന്ന മുള്ളപന്നിയും, നാടന്‍ തോക്കും, കത്തി കഠാരയടക്കമുള്ള ആയുധങ്ങളും കണ്ടെടുത്തു.

ഇടുക്കി: വന്യമ്യഗങ്ങളുടെ കാട്ടിറച്ചിയുമായി നയാട്ടുസംഘം വനപാലരുടെ പിടിയില്‍. വനപാലകരെ കണ്ടതോടെ ചുറ്റുപ്പാടും വെടിവെച്ച് രക്ഷപ്പടാന്‍ ശ്രമിച്ച നാലംഗസംഘത്തെ സാഹസികമായാണ് പിടികൂടിയത്. ഇവരുടെ പക്കല്‍ നിന്നും 50 കിലോ മ്ലാവിറച്ചിയും, തലചുമടായി കൊണ്ടുവന്ന മുള്ളപന്നിയും, നാടന്‍ തോക്കും, കത്തി കഠാരയടക്കമുള്ള ആയുധങ്ങളും കണ്ടെടുത്തു.

ഉടുംമ്പുംചോല സൊസൈറ്റിമേട്ടില്‍ പാലക്കമേല്‍ വീട്ടില്‍ ബാബു(53), പാറപ്പുറത്ത് വീട്ടില്‍ വക്കച്ചന്‍ (62), നിരവത്ത് പറമ്പില്‍ അനീഷ് (40), പൂപ്പാറ നെടുവാന്‍ കുഴി ജോര്‍ജ്ജ് (58) എന്നിവരെയാണ് ദേവികുളം റേഞ്ച് ഫോറസ്റ്റ് ഓഫീസര്‍ എംഎസ് സുജീന്ദ്രനാഥിന്റെ നേത്യത്വത്തിലുള്ള സംഘം അറസ്റ്റ് ചെയ്തത്.

ദേവികുളത്തെ ചോലവനങ്ങളില്‍ നായാട്ടുസംഘം എത്തുന്നതായി വനപാലകര്‍ക്ക് രഹസ്യവിവരം ലഭിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ നടത്തിയ തെരച്ചലില്‍ ആണ് നായാട്ടു സംഘത്തെ പിടികൂടിയത്.

Exit mobile version