അഭിമന്യു വധം; വിചാരണ ഇന്ന് ആരംഭിക്കും

പ്രതിപ്പട്ടികയില്‍ 27 പേരാണ് ഉള്ളത്

കൊച്ചി: മഹാരാജാസ് കോളേജ് വിദ്യാര്‍ത്ഥിയായിരുന്ന അഭിമന്യു കൊല്ലപ്പെട്ട കേസില്‍ വിചാരണ ഇന്ന് ആരംഭിക്കും. എറണാകുളം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയാണ് കേസ് പരിഗണിക്കുന്നത്. 16 പേരുടെ വിചാരണ നടപടികളാണ് ഇന്ന് ആരംഭിക്കുന്നത്.

പ്രതിപ്പട്ടികയില്‍ 27 പേരാണ് ഉള്ളത്. അതില്‍ 19 പേര്‍ അറസ്റ്റിലായിട്ടുണ്ട്. അതേസമയം കൊലപാതകക്കേസില്‍ നേരിട്ട് പങ്കുള്ള 16 പ്രതികളെ ഉള്‍പ്പെടുത്തിയാണ് ആദ്യഘട്ട കുറ്റപത്രം സമര്‍പ്പിച്ചത്. ഇതില്‍ 9 പേരാണ് പിടിയിലായത്. 5 പേര്‍ക്ക് ജാമ്യം ലഭിച്ചു. പ്രാധാന പ്രതികളില്‍ 7 പേരെ കൂടി പിടികൂടാനുണ്ട്.

Exit mobile version