എന്‍ഡോസള്‍ഫാന്‍ സമരം: കുഞ്ഞുങ്ങളെ കഷ്ടപ്പെടുത്തുന്നത് അംഗീകരിക്കാനാകില്ല; ഇരകളുടെ ആവശ്യം നേരത്തെ തന്നെ അംഗീകരിച്ചതെന്നും കെകെ ഷൈലജ

തിരുവനന്തപുരം: എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതരുടെ സമരം എന്തിനെന്ന് അറിയില്ലെന്ന് സാമൂഹികക്ഷേമ വകുപ്പ് മന്ത്രി കെകെ ഷൈലജ. എന്‍ഡോസള്‍ഫാന്‍ ഇരകളുടെ ആവശ്യങ്ങള്‍ നേരത്തെ തന്നെ അംഗീകരിച്ചതാണെന്ന് മന്ത്രി പറഞ്ഞു. സമരത്തിന്റെ പേരില്‍ കുട്ടികളെ കഷ്ടപ്പെടുത്തുന്നത് അംഗീകരിക്കാന്‍ കഴിയില്ലെന്നും എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതര്‍ സമരവുമായി മുന്നോട്ട് പോകുന്നതിനിടെയാണ് മന്ത്രിയുടെ പരാമര്‍ശം.

ദുരിതബാധിതരായ എല്ലാവര്‍ക്കും സഹായം നല്‍കണമെന്ന് ആവശ്യപ്പെട്ട് സെക്രട്ടറിയേറ്റിന് മുന്നില്‍ എന്‍ഡോസള്‍ഫാന്‍ സമരസമിതി രാപ്പകല്‍ സമരം തുടങ്ങിയിരുന്നു. ദുരിതബാധിതര്‍ക്ക് 11 പഞ്ചായത്ത് എന്ന പരിധി അംഗീകരിക്കാനാവില്ലെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു സമരം.

സമരം തീര്‍ക്കാന്‍ മന്ത്രി ഇ ചന്ദ്രശേഖരന്‍ നടത്തിയ ചര്‍ച്ച പരാജയപ്പെട്ടു. ഇതേ തുടര്‍ന്ന് മുഖ്യമന്ത്രിയുടെ വസതിയിലേക്ക് സങ്കടയാത്ര നടത്താനും എന്‍ഡോസള്‍ഫാന്‍ സമരസമിതി തീരുമാനിച്ചിരുന്നു.

Exit mobile version