അധികാരികളുടെ ഉറപ്പിന് എന്ത് വില..! ഒരു സ്ലാബ് ഇട്ടാല്‍ മതി, എന്നാല്‍ ഇടില്ല എന്താ ചെയ്യാ.., കഷ്ടത്തിലായി നാട്ടുകാര്‍

കുന്നിക്കോട്: ഓടയില്‍ വീണുള്ള അപകടങ്ങള്‍ നാട്ടില്‍ പതിവാണ്.. ഇവിടെ ഇതാ കുന്നിക്കോട് എന്ന സ്ഥലത്തെ ദുരവസ്ഥയാണ് പുറം ലോകം അറിയുന്നത്. ഒരു സ്ലാബ് സ്ഥാപിച്ചാല്‍ എത്ര പേരെ അപകടത്തില്‍ നിന്നു രക്ഷിക്കാം എന്നാണ് ഈ വഴി യാത്ര ചെയ്യുന്നവര്‍ പറയുന്നത്. ഈ ആവശ്യം ഉന്നയിക്കാന്‍ തുടങ്ങിയിട്ട് വര്‍ഷങ്ങളായി, എന്നിട്ടും അധികൃതര്‍ക്കു കുലുക്കമില്ല.

ദേശീയപാതയില്‍ നിന്നും പത്തനാപുരത്തേക്ക് തിരിയുന്ന ഭാഗത്താണ് മൂടിയില്ലാത്ത ഓട ഉള്ളത്. ഇത് വാഹന യാത്രക്കാരെ ചതിക്കുഴിയില്‍ വീഴ്ത്തിയിട്ടുണ്ട്. പലപ്പോയഴും രാത്രി യാത്രികര്‍ക്ക് ബുദ്ധിമുട്ട് ഉണ്ടാകാറുണ്ട്. ഇന്നലെ രാവിലെ ഉണ്ടായ അപകടമാണ് ഒടുവിലത്തേത്.

വളഞ്ഞ് വരുന്ന വാഹനങ്ങളുടെ മുന്‍വശം ഓടയിലേക്ക് ഇറങ്ങുന്നതാണ് പ്രധാന കാരണം. ദൂരെ നിന്നും വരുമ്പോള്‍ ഇവിടെ ഓടയുണ്ടെന്ന് കാണാനാകില്ല. കാട് മൂടിയതിനാല്‍ അടുത്തെത്തിയാലും കാണാനാകില്ല. പരാതി ശക്തമായതോടെ ഉടന്‍ സ്ലാബിടുമെന്ന് അധികൃതര്‍ ഉറപ്പു നല്‍കിയെങ്കിലും നടപ്പായില്ല.

Exit mobile version