കൊച്ചി ബ്യൂട്ടി പാര്‍ലര്‍ വെടിവെയ്പ് കേസ്; അന്വേഷണ ഉദ്യോഗസ്ഥനെ മാറ്റി

മുംബൈയിലെ കുപ്രസിദ്ധ കുറ്റവാളി രവി പൂജാരിയെ കേസില്‍ പ്രതിചേര്‍ക്കാനിരിക്കെയാണ് നടപടി.

കൊച്ചി; കൊച്ചി ബ്യൂട്ടി പാര്‍ലര്‍ വെടിവെയ്പ് കേസിലെ അന്വേഷണ ഉദ്യോഗസ്ഥനെ സ്ഥലം മാറ്റി. തൃക്കാക്കര അസി. കമ്മിഷണര്‍ പിപി ഷംസിനെയാണ് സ്ഥലം മാറ്റിയത്. അതേസമയം, ഒന്നരമാസം പിന്നിട്ട അന്വേഷണത്തെ സ്ഥലംമാറ്റം ബാധിക്കുമെന്നാണ് ആശങ്ക.

മുംബൈയിലെ കുപ്രസിദ്ധ കുറ്റവാളി രവി പൂജാരിയെ കേസില്‍ പ്രതിചേര്‍ക്കാനിരിക്കെയാണ് നടപടി. ബ്യൂട്ടിപാര്‍ലര്‍ ഉടമയായ നടി ലീന മരിയ പോളുമായുള്ള സാമ്പത്തിക തര്‍ക്കത്തിന്റെ പേരില്‍ പൂജാരി ഏര്‍പ്പാട് ചെയ്ത ക്വട്ടേഷന്‍ സംഘമാണ് വെടിവയ്പിന് പിന്നിലെന്ന് ഏറെക്കുറെ ഉറപ്പായിരുന്നു.

കഴിഞ്ഞ ദിവസം സെനഗലില്‍ അറസ്റ്റിലായ പൂജാരിയെ ഇന്ത്യക്ക് വിട്ടുകിട്ടിയാല്‍ ഉടന്‍ കൊച്ചിയില്‍ എത്തിക്കാനും ശ്രമിക്കും.

Exit mobile version