‘ പ്ലീസ് റിമെമ്പര്‍ ദാറ്റ് ‘ ! കോടീശ്വരന്‍ പരിപാടിയില്‍ പ്രഖ്യാപിച്ച സഹായം കിട്ടിയില്ല; സുരേഷ് ഗോപിയുടെ ‘വെറുംവാക്ക്’ ചൂണ്ടിക്കാട്ടി യുവതിയുടെ ഫേസ്ബുക്ക് കുറിപ്പ്

നേരത്തെ ഏഷ്യാനെറ്റ് ചാനലിലെ റിയാലിറ്റി ഷോയായാ ' നിങ്ങള്‍ക്കുമാകാം കോടീശ്വരന്‍' എന്ന പരിപാടി അവതരിപ്പിക്കെയാണ് സൗമില നജീം എന്ന യുവതിക്ക് സാമ്പത്തിക സഹായം നല്‍കാം എന്ന രീതിയില്‍ സുരേഷ് ഗോപി വാക്കുനല്‍കിയത്.

രണ്ട് വര്‍ഷം മുമ്പ് ഏഷ്യാനെറ്റ് ചാനലിലെ ‘നിങ്ങള്‍ക്കുമാകാം കോടീശ്വരന്‍’ എന്ന പരിപാടിയില്‍ അവതാരകനായ സുരേഷ് ഗോപി വാഗ്ദാനം ചെയ്ത സഹായം തനിക്ക് ലഭിച്ചില്ലെന്ന് സൂചിപ്പിച്ച് യുവതിയുടെ ഫേസ്ബുക്ക് പോസ്റ്റ്.

നേരത്തെ ഏഷ്യാനെറ്റ് ചാനലിലെ റിയാലിറ്റി ഷോയായാ ‘ നിങ്ങള്‍ക്കുമാകാം കോടീശ്വരന്‍’ എന്ന പരിപാടി അവതരിപ്പിക്കെയാണ് സൗമില നജീം എന്ന യുവതിക്ക് സാമ്പത്തിക സഹായം നല്‍കാം എന്ന രീതിയില്‍ സുരേഷ് ഗോപി വാക്കുനല്‍കിയത്. എന്നാല്‍ ഇതുവരെ വാക്ക് പാലിക്കപ്പെട്ടില്ല എന്നാണ് സൗമില തന്റെ ഫേസ്ബുക്കിലൂടെ ചൂണ്ടിക്കാട്ടിയത്.

2017ല്‍ പരിപാടിക്കിടെ സൗമിലയ്ക്ക് വീടുവയ്ക്കാനായി ഒരുമാസത്തെ ശമ്പളം നല്‍കുമെന്നായിരുന്നു സുരേഷ് ഗോപിയുടെ വാഗ്ദാനം. എന്നാല്‍ അക്കാര്യം പിന്നീട് സുരേഷ് ഗോപി പരിഗണിച്ചതേയില്ല. പാലിക്കപ്പെടാതെപോയ വാക്കുകള്‍ക്ക് രണ്ടാം വാര്‍ഷികം എന്ന് കുറിച്ചുകൊണ്ട് സുരേഷ് ഗോപിയോടൊപ്പം കോടീശ്വരന്‍ പരിപാടിയില്‍ പങ്കെടുക്കുന്ന ചിത്രം സൗമില പങ്കുവച്ചു.

പണം ലഭിക്കാന്‍ വേണ്ടിയല്ല പകരം തുക കിട്ടിയില്ലെന്ന കാര്യം എല്ലാവരേയും അറിയിക്കാന്‍ മാത്രമാണ് ഫേസ്ബുക്ക് പോസ്റ്റെന്നും യുവതി വ്യക്തമാക്കി. വാഗ്ദാനങ്ങളില്‍ വശംവദരാകാതിരിക്കുകയെന്നും യുവതി ആഹ്വാനം ചെയ്തു.

Exit mobile version