ബസ് യാത്രക്കിടെ വീട്ടമ്മയുടെ മാല മോഷ്ടിച്ചു; യുവതിയെ യാത്രക്കാര്‍ പിടികൂടി പോലീസില്‍ ഏല്‍പ്പിച്ചു

കഴിഞ്ഞ ദിവസം ചെന്നിത്തല കല്ലൂംമൂട് ജംഗ്നില്‍ വെച്ച് ബസ് യാത്രക്കാരിയായ വീട്ടമ്മയുടെ മാല പൊട്ടിക്കുകയായിരുന്നു.

മാന്നാര്‍: ബസ് യാത്രക്കിടയില്‍ വീട്ടമ്മയുടെ മാല മോഷ്ടിച്ച സംഭവത്തില്‍ തമിഴ്നാട് സ്വദേശിനിയെ പോലീസ് അറസ്റ്റ് ചെയ്തു. തമിഴ്നാട് തിരുന്നല്‍വേലി സ്വദേശിനി കല്യാണി(38)യെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. കഴിഞ്ഞ ദിവസം ചെന്നിത്തല കല്ലൂംമൂട് ജംഗ്നില്‍ വെച്ച് ബസ് യാത്രക്കാരിയായ വീട്ടമ്മയുടെ മാല പൊട്ടിക്കുകയായിരുന്നു.

സംഭവം ബസിലെ യാത്രക്കാര്‍ കണ്ടതോടെ യുവതിയെ തടഞ്ഞ് വെച്ച് മാന്നാര്‍ പോലീസില്‍ എല്‍പ്പിക്കുകയായിരുന്നു. പൊട്ടിച്ച മാല ഇവരുടെ പക്കല്‍ നിന്നും പോലീസ് കണ്ടെടുത്തു. കോടതില്‍ ഹാജരാക്കിയ ഇവരെ റിമാന്റ് ചെയ്തു.

അതേസമയം, തിരക്കുള്ള ബസുകളില്‍ യാത്ര ചെയ്ത് മാലയും പണവും കവരുന്ന തമിഴ്നാട് മോഷണ സംഘത്തിലെ കണ്ണികളാണ് യുവതിയെന്ന് പോലീസ് പറഞ്ഞു.

Exit mobile version