വൈദികന്റെ മരണം..! ഫ്രാങ്കോ മുളയ്ക്കലിനെതിരെ പരാതിയുമായി വൈദികന്റെ സഹോദരന്‍

തിരുവനന്തപുരം: വൈദികന്‍ ഫാദര്‍ കുര്യാക്കോസ് കാട്ടുതറയുടെ മരണത്തില്‍ ദുരൂഹത ഉണ്ടെന്ന് സഹോദരന്‍ ജോസ്. ഫ്രാങ്കോയ്ക്ക് ഈ മരണത്തില്‍ വ്യക്തമായ പങ്കുണ്ടെന്ന് ചൂണ്ടിക്കാട്ടിയ പരാതിയുമായാണ് വൈദികന്റെ സഹോദരന്‍ ജോസ് രംഗത്തെത്തിയത്.

ഫ്രാങ്കോ മുളയ്ക്കലും സഹായികളും ഫാദര്‍ കുര്യാക്കോസിനെ നിരന്തരം പീഡിപ്പിച്ചിരുന്നെന്നും ബിഷപ്പ് ജാമ്യത്തിലിറങ്ങിയ ശേഷമാണ് സമ്മര്‍ദ്ദം കൂടുതലായതെന്നും സഹോദരന്‍ പരാതിയില്‍ പറയുന്നു.പ്രതിമാസ അലവന്‍സ് 5000 രൂപയില്‍ നിന്ന് 500 രൂപയാക്കി. വൈക്കം ഡിവൈഎസ്പിക്ക് മൊഴി നല്‍കി തിരിച്ചുവരുന്ന വഴി വൈദികന്റെ കാറിന് നേരെ ചിലര്‍ കല്ലെറിഞ്ഞെന്നും സഹോദരന്‍ പറഞ്ഞു.

കന്യാസ്ത്രീയെ ബലാത്സംഗം ചെയ്ത കേസില്‍ പ്രതിയായ ബിഷപ്പ് ഫ്രാങ്കോ മുളക്കലിനെതിരെ ഫാദര്‍ കുര്യാക്കോസ് കാട്ടുതറ മൊഴി നല്‍കിയിരുന്നു.
അതിനാല്‍ മരണത്തില്‍ ദുരൂഹതയുണ്ടെന്നാണ് ബന്ധുക്കള്‍ ആരോപിക്കുന്നത്. കഴിഞ്ഞ ദിവസങ്ങളിലെല്ലാം കടുത്ത മാനസികസമ്മര്‍ദ്ദിലായിരുന്നു വൈദികനെന്ന് ബന്ധുക്കളും മറ്റ് വൈദികരും വ്യക്തമാക്കി.

കുര്യാക്കോസ് കാട്ടുതറയുടെ മൃതദേഹം പോസ്റ്റ്‌മോര്‍ട്ടം ചെയ്തു. എന്നാല്‍ ശരീരത്തില്‍ മുറിവുകള്‍ ഇല്ലെന്നാണ് പ്രാഥമിക റിപ്പോര്‍ട്ടുകള്‍. എന്നാല്‍ ആന്തരികാവയവങ്ങളുടെ ഫോറന്‍സിക് റിപ്പോര്‍ട്ടുകള്‍ വന്ന ശേഷമായിരിക്കും മരണകാരണം വ്യക്തമാകുക. മൃതദേഹം ഇന്ന് നാട്ടിലെത്തിക്കും.

Exit mobile version