വനഭൂമി കൈയ്യേറി കൃഷിയിറക്കാന്‍ ശ്രമിച്ച കേസ്; വയനാട്ടില്‍ രണ്ട് പ്രതികള്‍ക്ക് തടവും, പിഴയും

2009 ല്‍ രജിസ്റ്റര്‍ ചെയ്ത കേസില്‍ ഏഴ് പ്രതികളാണുണ്ടായിരുന്നത്. വിചാരണക്കിടെ ഇതില്‍ ഒരാള്‍ മരണപ്പെട്ടു. നാല് പേരെ തെളിവുകളുടെ അഭാവത്തില്‍ കോടതി വെറുതെ വിട്ടു.

കല്‍പ്പറ്റ: വനഭൂമി കൈയ്യേറി കൃഷിയിറക്കാന്‍ ശ്രമിച്ച കേസില്‍ രണ്ട് പ്രതികള്‍ക്ക് ഒരു വര്‍ഷം തടവും, 3000 രൂപ പിഴയും വിധിച്ച് കോടതി. നോര്‍ത്ത് വയനാട് ഡിവിഷനിലെ പേരിയ റേഞ്ച് വരയാല്‍ ഫോറസ്റ്റ് സ്റ്റേഷന്‍ പരിധിയില്‍ വരുന്ന ഏടലക്കുനി വനഭാഗത്ത് വനം കൈയ്യേറി അടിക്കാട് വെട്ടി കൃഷിയിറക്കാന്‍ ശ്രമിച്ചെന്ന കേസില്‍ കാപ്പാട്ടുമല എടലക്കുനി ചന്തു (65), വെള്ളന്‍ (62) എന്നിവര്‍ക്കെതിരെയാണ് മാനന്തവാടി ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് കോടതി ശിക്ഷ വിധിച്ചത്.

2009 ല്‍ രജിസ്റ്റര്‍ ചെയ്ത കേസില്‍ ഏഴ് പ്രതികളാണുണ്ടായിരുന്നത്. വിചാരണക്കിടെ ഇതില്‍ ഒരാള്‍ മരണപ്പെട്ടു. നാല് പേരെ തെളിവുകളുടെ അഭാവത്തില്‍ കോടതി വെറുതെ വിട്ടു.

അതേസമയം, വയനാട്ടില്‍ വനഭൂമി കൈയ്യേറിയുള്ള പ്രവൃത്തികളൊന്നും അനുവദിക്കേണ്ടതില്ലെന്നാണ് വനംവകുപ്പിന്റെ തീരുമാനം.

Exit mobile version