ആറളം ഫാമില്‍ വീണ്ടും കാട്ടാനയെ ചരിഞ്ഞ നിലയില്‍ കണ്ടെത്തി

ഫാമില്‍ തമ്പടിച്ചിരുന്ന കാട്ടാനക്കൂട്ടത്തില്‍ ഉള്‍പ്പെട്ട പതിനഞ്ച് വയസ്സ് പ്രായമുള്ള കൊമ്പനാനയാണിത്.

കണ്ണൂര്‍: ആറളം ഫാമില്‍ വീണ്ടും കാട്ടാന ചരിഞ്ഞു. ഫാമിലെ അഞ്ചാം ബ്ലോക്കിലാണ് ഒരാഴ്ച പഴക്കമുള്ള കൊമ്പനാനയുടെ ജഡം കണ്ടെത്തിയത്. ഫാമില്‍ തമ്പടിച്ചിരുന്ന കാട്ടാനക്കൂട്ടത്തില്‍ ഉള്‍പ്പെട്ട പതിനഞ്ച് വയസ്സ് പ്രായമുള്ള കൊമ്പനാനയാണിത്.

രാവിലെ ഫാമിലെത്തിയ തൊഴിലാളികള്‍ ദുര്‍ഗന്ധം കാരണം കശുമാവിന്‍ തോപ്പില്‍ എത്തി പരിശോധിച്ചപ്പോഴാണ് കാട്ടാനയുടെ ജഡം കണ്ടത്. ഉടന്‍തന്നെ വനംവകുപ്പ് അധികൃതരെ വിവരമറിയിക്കുകയായിരുന്നു. പഴക്കം മൂലം ഒരു കൊമ്പ് വേര്‍പെട്ട നിലയിലാണ് ജഡം കൊമ്പനാനയുടെ കണ്ടെത്തിയത്.മുന്‍പ് ഏഴാം ബ്ലോക്കിലും, നാലാം ബ്ലോക്കിലും, ആനമുക്കിലും, സ്‌കൂളിന് സമീപത്തുമായി കാട്ടാനകള്‍ ചരിഞ്ഞിരുന്നു.

Exit mobile version