സംസ്ഥാനത്ത് കെഎസ്ആര്‍ടിസിയും ഓട്ടോകളും ഇലക്ട്രിക് സാങ്കേതിക വിദ്യയിലേയ്ക്ക് മാറും

ഓട്ടോകള്‍ പടിപടിയായി ഇലക്ട്രിക് ഓട്ടോകളായി മാറും. ഈ വര്‍ഷം 10,000 ഇലക്ട്രിക് ഓട്ടോകള്‍ക്ക് സബ്സിഡി നല്‍കും.

തിരുവനന്തപുരം: സംസ്ഥാനത്ത് ഇലക്ട്രിക് വാഹനങ്ങള്‍ പ്രോത്സാഹിപ്പിക്കും. ഓട്ടോറിക്ഷകള്‍ മുതല്‍ കെഎസ്ആര്‍ടിസിവരെ ഇലക്ട്രിക് സാങ്കേതികവിദ്യയിലേയ്ക്ക് മാറുമെന്ന് ബജറ്റില്‍ പ്രഖ്യാപനം.

ഓട്ടോകള്‍ പടിപടിയായി ഇലക്ട്രിക് ഓട്ടോകളായി മാറും. ഈ വര്‍ഷം 10,000 ഇലക്ട്രിക് ഓട്ടോകള്‍ക്ക് സബ്സിഡി നല്‍കും. ചാര്‍ജ് ചെയ്ത ഇലക്ട്രിക് ബാറ്ററികള്‍ മാറ്റാവുന്ന സ്ഥാപനങ്ങള്‍ നഗരങ്ങളില്‍ സ്ഥാപിക്കും.

സ്വകാര്യ സംരംഭകരുടെ സഹായത്തോടെ ചാര്‍ജിങ് സ്റ്റേഷനുകള്‍ സ്ഥാപിക്കുമെന്നും ധനമന്ത്രി പ്രഖ്യാപിച്ചു. കെസ്ആര്‍ടിസി ഇലക്ട്രിക് ബസ്സുകളിലേയ്ക്ക് മാറും. ആദ്യഘട്ടത്തില്‍ തിരുവനന്തപുരം കോര്‍പ്പറേഷനില്‍ മുഴുവന്‍ കെഎസ്ആര്‍ടിസി ബസ്സുകളും ഇലക്ട്രിക് ആക്കും.

Exit mobile version