ബസ് യാത്രയ്ക്കിടെ ഡയമണ്ട് ആഭരണം നഷ്ടമായി; വനിതാ കണ്ടക്ടറുടെ സത്യസന്ധതയിൽ ആഭരണം അധ്യാപികയായ രമ്യയ്ക്ക് തിരികെ ലഭിച്ചു; നന്മ

പെരിന്തൽമണ്ണ: അധ്യാപികയ്ക്ക് കെഎസ്ആർടിസി ബസ് യാത്രയ്ക്കിടെ നഷ്ടമായ ഡയമണ്ട് ആഭരണം വനിതാ കണ്ടക്ടറുടെ സത്യസന്ധതയിൽ അധ്യാപികയ്ക്ക് തിരികെക്കിട്ടി. പാതായ്ക്കര എയുപി സ്‌കൂളിലെ അധ്യാപികയായ പാതായ്ക്കര സ്വദേശി എംആർ രമ്യയ്ക്കാണ് നഷ്ടമായ ഡയമണ്ട് കമ്മൽ വനിതാ കണ്ടക്ടറുടെ സന്മനസിൽ തിരിച്ചുകിട്ടിയത്.

കഴിഞ്ഞ ശനിയാഴ്ച പഠനാവശ്യത്തിനായി രാമനാട്ടുകരയിൽ പോയി തിരികെ വീട്ടിലെത്തിയപ്പോഴാണ് രമ്യ തന്റെ ഒരു കമ്മൽ നഷ്ടപ്പെട്ടതായി തിരിച്ചറിയുന്നത്. തുടർന്ന് നഷ്ടപ്പെടാൻ സാധ്യതയുള്ള സ്ഥലങ്ങളിലെല്ലാം അന്വേഷണം നടത്തി. പിന്നീടാണ് യാത്ര ചെയ്ത ബസിന്റെ ടിക്കറ്റുമായി പെരിന്തൽമണ്ണ കെഎസ്ആർടിസി ഡിപ്പോയിലെത്തി അന്വേഷണം നടത്താൻ തീരുമാനിച്ചത്.

ടിക്കറ്റ് പരിശോധിച്ച അധികൃതർ ബസ് വടക്കാഞ്ചേരി ഡിപ്പോയിലേതാണെന്ന് അറിയിച്ചു. ബസിൽ അന്നത്തെ കണ്ടക്ടറായ സരിതയുടെ മൊബൈൽ നമ്പറും രമ്യയ്ക്ക് കൈമാറി. പിന്നീട് കണ്ടക്ടറെ വിളിച്ചു. രാത്രിയോടെ കണ്ടക്ടർ സരിത തിരികെ വിളിച്ചപ്പോഴാണ് ബസിൽ നിന്നും കമ്മൽ കിട്ടിയ
തായി അറിയിച്ചത്.

ALSO READ- അഞ്ച് മക്കളേയും കൂട്ടി ഭിക്ഷാടനത്തിന് ഇറങ്ങും; യുവതി സമ്പാദിച്ചത് ഇരുനില വീടും, കാറും; മാസം 2 ലക്ഷത്തോളം വരുമാനം: ഞെട്ടി പോലീസ്

വാഹനത്തിന്റെ ഉൾവശം അടിച്ച് വൃത്തിയാക്കി വിശദമായി പരിശോധന നടത്തിയപ്പോഴാണ് രമ്യയുടെ ആഭരണം ലഭിച്ചെന്ന് സരിത അറിയിച്ചത് വലിയ ആശ്വാസമാവുകയായിരുന്നു സരിതയ്ക്ക്. പിന്നീട് ഇന്നലെ രാവിലെ പെരിന്തൽമണ്ണ ഡിപ്പോയിൽ ബസ് എത്തിയപ്പോൾ കമ്മൽ കണ്ടക്ടർ സരിത, എംആർ രമ്യയ്ക്കു കൈമാറുകയും ചെയ്തു.

Exit mobile version