അവസാനകാലത്ത് അമ്മയെ പൊന്നുപോലെ നോക്കി; മകളുടെ വിവാഹത്തിന് മുപ്പത് ലക്ഷം രൂപയോളം വിലമതിക്കുന്ന ഭൂമിയും കെട്ടിടവും പാലിയേറ്റീവ് സെന്ററിന് ദാനം ചെയത് വിഷണു നമ്പൂതിരി; റിയല്‍ ഹീറോ

കോഴിക്കോട്: തന്റെ മകളുടെ വിവാഹത്തിന് മുപ്പത് ലക്ഷം രൂപയോളം വിലമതിക്കുന്ന ഭൂമിയും കെട്ടിടവുമാണ് അമ്മ ഉണ്ണിമായ അന്തര്‍ജനത്തിന്റെ ഓര്‍മയ്ക്കായി വിഷ്ണു നമ്പൂതിരി നാട്ടിലെ ഒരു പാലിയേറ്റീവ് സെന്ററിന് ദാനം ചെയ്തത്. എന്നാല്‍ പബ്ലിസിറ്റിക്ക് വേണ്ടി കാണിച്ചുകൂട്ടുന്നതല്ല . മറിച്ച് നാട്ടുകാര്‍ക്കിടയില്‍ ഇദ്ദേഹം ഹീറോ തന്നെയാണ്.

തന്റെ അമ്മയുടെ അവസാന കാലത്ത്, വീട്ടില്‍ നിന്ന് പുറത്തിറങ്ങാന്‍ കഴിയാതെ രോഗാവസ്ഥയിലായ സമയം അമ്മയെ ചികിത്സിച്ച പാലിയേറ്റീവ് കെയറിനാണ് മൂന്നര സെന്റ് സ്ഥലവും കെട്ടിടവും അടങ്ങുന്ന സ്വത്ത് വിഷ്ണു നമ്പൂതിരി നല്‍കിയത്. അത്രമേല്‍ കരുതലായിരുന്നു അന്ന് പൂവാട്ട് പറമ്പ് പാലിയേറ്റീവ് കെയര്‍ നല്‍കിയത്. പുറത്തിറങ്ങണമെന്നും ആളുകളെ കാണണമെന്നുമെല്ലാം അമ്മ ആഗ്രഹിച്ചിരുന്നുവെങ്കിലും രോഗാവസ്ഥ അതിന് സമ്മതിച്ചിരുന്നില്ല. എങ്കിലും പാലിയേറ്റീവ് കെയര്‍ പ്രവര്‍ത്തകര്‍ നല്‍കിയ സ്നേഹവും കരുതലും അമ്മയ്ക്ക് ഏറെ ആശ്വാസമായിരുന്നുവെന്ന് വിഷ്ണു നമ്പൂതിരി പറയുന്നു.

മകള്‍ ഗായത്രിയുടെ വിവഹത്തോടനുബന്ധിച്ചാണ് ഈ സത്കര്‍മ്മം ചെയ്തത്. ആയുര്‍വേദ ഡോക്ടറാണ് മകള്‍ ഗായത്രി. പാലിയേറ്റീവ് കെയറിന് ലഭിച്ച മൂന്നര സെന്റ് സ്ഥലത്ത് കിടപ്പിലായ രോഗികള്‍ക്കായുള്ള ഡേകെയര്‍ സെന്റര്‍ പണിയാനാണ് ഉദ്ദേശിക്കുന്നതെന്ന് പാലിയേറ്റീവ് പ്രവര്‍ത്തകര്‍ പറഞ്ഞു. വിഷ്ണു നമ്പൂതിരിയുടെ അമ്മ ഉണ്ണിമായ അന്തര്‍ജനത്തിന്റെ പേരിലായിരിക്കും ഡേ കെയര്‍ സെന്റര്‍.

ഭാര്യ വിടി ശ്രീദേവിയും മകള്‍ ഗായത്രിയും പുതുമണവാളന്‍ റിഷികേഷും, ഇളയമകന്‍ പ്രയാഗും ചേര്‍ന്നാണ് സ്ഥലവും കെട്ടിടവും പാലിയേറ്റീവ് കെയറിന് കൈമാറിയത്.

Exit mobile version