പിസി ജോര്‍ജിനൊപ്പം വേദിയില്‍ പിജെ ജോസഫ്; കേരളാ കോണ്‍ഗ്രസ് പിളര്‍പ്പിലേക്കോ?

പിസി ജോര്‍ജിനൊപ്പം വേദി പങ്കിട്ട് പിജെ ജോസഫ് എംഎല്‍എ.

തിരുവനന്തപുരം: ലോക്‌സഭാ സീറ്റ് വിഭജനത്തെച്ചൊല്ലി കേരളാ കോണ്‍ഗ്രസ് എമ്മില്‍ കെഎം മാണിയുടെ നേതൃത്വത്തിലും പിജെ ജോസഫിന്റെ നേതൃത്വത്തിലും രണ്ട് സംഘമായി അസ്വാരസ്യം പുകയുന്നതിനിടെ പുതിയ രാഷ്ട്രീയ നീക്കം. കേരളാ കോണ്‍ഗ്രസിന്റെ പ്രഖ്യാപിത ശത്രുവായ പിസി ജോര്‍ജിനൊപ്പം വേദി പങ്കിട്ട് പിജെ ജോസഫ് എംഎല്‍എ. പിജെ ജോസഫ് തിരുവനന്തപുരത്ത് നടത്തുന്ന പ്രാര്‍ഥനായജ്ഞത്തിലാണ് പിസി ജോര്‍ജും പങ്കെടുത്തത്.

ഇതോടെ പാര്‍ട്ടിയില്‍ തമ്മിലടി കലശലാണെന്ന സൂചനയും സജീവമായി. മാണി ഗ്രൂപ്പില്‍ ഉള്‍പ്പെട്ട തോമസ് ഉണ്ണിയാടന്‍, എന്‍ ജയരാജ് എന്നിവരും വേദിയിലുണ്ട്. ജോസ് കെ മാണിയുടെ കേരള യാത്ര പാര്‍ട്ടിക്കുള്ളില്‍ ചര്‍ച്ച ചെയ്തില്ലെന്ന പരാമര്‍ശം ഉയര്‍ത്തി രണ്ട് ദിവസങ്ങള്‍ക്ക് മുന്‍പ് പാര്‍ട്ടിക്കുള്ളില്‍ കലാപം പൊട്ടിപ്പുറപ്പെട്ടിരുന്നു.

ഇതിന് പിന്നാലെ ഇന്നലെ കേരളാ കോണ്‍ഗ്രസിന് രണ്ട് സീറ്റിന് അര്‍ഹതയുണ്ടെന്നും, ലയനം കൊണ്ട് വലിയ ഗുണമൊന്നും തനിക്ക് കിട്ടിയിട്ടില്ലെന്നും ജോസഫ് തുറന്നടിച്ചിരുന്നു. അതുകൊണ്ട് തന്നെ പിസി ജോര്‍ജുമായുള്ള ചങ്ങാത്തം പുതിയ രാഷ്ട്രീയ സമവാക്യങ്ങള്‍ക്കുള്ള സൂചനയായാണ് വിദദഗ്ദര്‍ കാണുന്നത്.

Exit mobile version