ട്രാക്ക് അറ്റകുറ്റപ്പണി..! ട്രെയിനുകള്‍ റദ്ദാക്കി

കോട്ടയം: ട്രാക്ക് അറ്റകുറ്റപ്പണി നടക്കുന്നതിനാല്‍ ഇന്ന് ചില ട്രെയിനുകള്‍ റദ്ദാക്കുകയും ചിലത് വഴി മാറി ഓടുകയും ചെയ്യുമെന്ന് റെയില്‍വേ അറിയിച്ചു.

കുറുപ്പന്തറയ്ക്കും ഏറ്റുമാനൂരിനുമിടയിലാണ് പണി നടക്കുന്നത്. 66300/ 66301 കൊല്ലം എറണാകുളം – കൊല്ലം മെമു (കോട്ടയം വഴി), 56381/ 56382 എറണാകുളംകായംകുളം – എറണാകുളം പാസഞ്ചര്‍ (ആലപ്പുഴ വഴി), 56387/56388 എറണാകുളംകായംകുളം – എറണാകുളം പാസഞ്ചര്‍ (കോട്ടയം വഴി) എന്നിവയാണ് റദ്ദാക്കിയ ട്രെയിനുകള്‍.

17229 ശബരി എക്‌സ്പ്രസ്, 22654 നിസാമുദീന്‍ തിരുവനന്തപുരം എക്‌സ്പ്രസ്, 22660 ഡെറാഡൂണ്‍ കൊച്ചുവേളി എക്‌സ്പ്രസ്, 12626 കേരള എക്‌സ്പ്രസ് എന്നീ ട്രെയിനുകള്‍ ആലപ്പുഴ വഴി തിരിച്ചുവിടും. ഇവയ്ക്കു ഹരിപ്പാട്, അമ്പലപ്പുഴ, ചേര്‍ത്തല സ്റ്റേഷനുകളില്‍ 1 മിനിറ്റ് സമയം സ്റ്റോപ്പ് അനുവദിച്ചിട്ടുണ്ട്.

Exit mobile version