സ്ത്രീകളോടുള്ള അതിക്രമം അനുവദിക്കാനാകില്ല, ജോര്‍ജ് ചെയ്തത് മാപ്പ് അര്‍ഹിക്കാത്ത തെറ്റ്; ബിന്ദു കൃഷ്ണ

അങ്ങേയറ്റം വേദനയോടെ മാത്രമേ സ്ത്രീകള്‍ക്കെതിരായ കുറ്റകൃത്യങ്ങളെക്കുറിച്ച് കേള്‍ക്കാനാകുമെന്നും ഒഎം ജോര്‍ജ് ചെയ്തത് മാപ്പര്‍ഹിക്കാത്ത കുറ്റമാണെന്നും ബിന്ദു കൃഷ്ണ പറഞ്ഞു

കൊല്ലം: പ്രായപൂര്‍ത്തിയാകാത്ത ആദിവാസി പെണ്‍കുട്ടിയെ ബലാത്സംഗം ചെയ്‌തെന്ന ആരോപണം നേരിടുന്ന കോണ്‍ഗ്രസ് നേതാവ് ഒഎം ജോര്‍ജിനെതിരെ രൂക്ഷമായി പ്രതികരിച്ച് മഹിളാ കോണ്‍ഗ്രസ് നേതാവും കൊല്ലം ഡിസിസി അധ്യക്ഷയുമായ ബിന്ദു കൃഷ്ണ. ഒഎം ജോര്‍ജ് കോണ്‍ഗ്രസുകാരന്‍ ആയതിനാല്‍ നിലപാടില്‍ മാറ്റമുണ്ടാകില്ലെന്നും പാര്‍ട്ടി നടപടി ഉണ്ടാകുമെന്നും ബിന്ദു കൃഷ്ണ പറഞ്ഞു.

സ്ത്രീകളോടുള്ള അതിക്രമം ഒരു തരത്തിലും അനുവദിക്കാനാകില്ലെന്നും കുറ്റക്കാരന്‍ ആരെന്ന് നോക്കിയല്ല ഇത്തരം കേസുകളില്‍ നിലപാട് എടുക്കുകയെന്നും ബിന്ദു പറഞ്ഞു. അങ്ങേയറ്റം വേദനയോടെ മാത്രമേ സ്ത്രീകള്‍ക്കെതിരായ കുറ്റകൃത്യങ്ങളെക്കുറിച്ച് കേള്‍ക്കാനാകുമെന്നും ഒഎം ജോര്‍ജ് ചെയ്തത് മാപ്പര്‍ഹിക്കാത്ത കുറ്റമാണെന്നും ബിന്ദു കൃഷ്ണ പറഞ്ഞു.

Exit mobile version